'സംഘ്​പരിവാർ ലക്ഷ്യം ഇസ്രായേൽ മാതൃക'

' മലപ്പുറം: സംഘ്പരിവാർ രാജ്യത്ത് ലക്ഷ്യമിടുന്നത് ഇസ്രായേൽ മാതൃകയാണെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ.ജെ. തോമസ്. കേന്ദ്രസർക്കാർ ഇസ്രായേലിനെ വാഴ്ത്തുന്നത് എന്തിനെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലുമായുള്ള ഇന്ത്യൻ കൂട്ടുകെട്ടിനെതിരെ മലപ്പുറത്ത് സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയുകയായിരുന്നു തോമസ്. ജില്ല സെക്രട്ടേറിയറ്റംഗം ഇ.എൻ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെ.പി. സുമതി, കീഴ്ശ്ശേരി പ്രഭാകരൻ, കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ. മജ്നു സ്വാഗതവും ജിതേന്ദ്രൻ നന്ദിയും പറഞ്ഞു. കാമ്പസ് ഇൻലൻഡ് മാഗസിൻ മമ്പാട്: എസ്.എസ്.എഫ് കാമ്പസുകളിൽ പ്രസിദ്ധീകരിക്കുന്ന ഇൻലൻഡ് മാഗസിനുകളുടെ സംസ്ഥാന തല പ്രകാശനം എം.ഇ.എസ് മമ്പാട് കോളജിൽ നടന്നു. എം.ഇ.എസ് മമ്പാട് കോളജ് പ്രസിദ്ധീകരിച്ച 'പൂതി' മാഗസിൻ എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.എ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി പുറത്തിറക്കി. എം. അബ്ദുൽ മജീദ് സന്ദേശം നൽകി. കെ. അബ്ദുൽ റശീദ്, സി.പി. ഉബൈദുല്ല സഖാഫി, ഡോ. നൂറുദ്ദീൻ റാസി, എം. അബ്ദുറഹ്മാൻ, ആസിഫ് എടക്കര, ഷമീം പനോളി, കെ.പി. അനീസ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.