യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രി കോമ്പൗണ്ടിലേക്ക് ബസ് കുതിച്ചെത്തി

പരപ്പനങ്ങാടി: നിറയെ യാത്രക്കാരുമായി ചേളാരിയിൽനിന്ന് കടലുണ്ടിയിലേക്കുള്ള യാത്രമധ്യേ ചെട്ടിപ്പടി കമ്യൂണിറ്റി ആശുപത്രിയിലേക്ക് മിനി ബസ് പാഞ്ഞുകയറിയത് ആളുകളെ പരിഭ്രാന്തരാക്കി. ബസ് യാത്രക്കാരിയായ കൊടക്കാട് സ്വദേശി ഫാത്തിമ (71) ബസിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തളർന്നുവീണതിനെ തുടർന്ന് ഡ്രൈവർ എവിടെയും നിർത്താതെ ബസ് നേരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൊടക്കാട് കൂട്ടുമൂച്ചിയിൽനിന്ന് കയറിയ ഫാത്തിമക്ക് കൊടക്കാട്ടുവെച്ചുതന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തളർന്നുവീഴുകയായിരുന്നു. കൂടെ ആരുമില്ലാതിരുന്ന രോഗിയെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ അടുത്ത് രോഗിയെ എത്തിച്ചതിനു ശേഷം ബസ് യാത്ര തുടർന്നു. ഫാത്തിമ പിന്നീട് പ്രാഥമിക ചികിത്സക്ക് ശേഷം തിരിച്ചുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.