ഓടയില്ല: ആണിത്തറയിൽ മഴവെള്ളം റോഡിൽതന്നെ

തിരൂരങ്ങാടി: പാതയോരത്ത് ഓവുചാലില്ലാത്തതിനാൽ മഴവെള്ളം കെട്ടിനിൽക്കുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു. തിരൂരങ്ങാടി നഗരസഭയിലെ ഡിവിഷൻ 38 പതിനാറുങ്ങൽ ആണിത്തറ റോഡിലാണ് മഴവെള്ളം കെട്ടിനിൽക്കുന്നത്. കുണ്ടുംകുഴിയുമായി തകർന്ന റോഡിലും സമീപത്തെ വീടുകൾക്ക് ചുറ്റും വെള്ളം കെട്ടിനിൽക്കുകയാണ്. അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്ന ആണിത്തറയിൽ മിക്കവീടുകളും വെള്ളത്തിലാണ്. റോഡിൽ ഓട നിർമിച്ച് വെള്ളം മൈലിതോടിലേക്ക് ഒഴുക്കിവിടാൻ സംവിധാനമൊരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതുസംബന്ധിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും ഇവർ പറയുന്നു. അതേസമയം വീതികുറഞ്ഞ റോഡിൽ സ്വകാര്യവ്യക്തികൾ സ്വന്തമായി മണ്ണിടുന്നതിനാലാണ് വെള്ളം കെട്ടിനിൽക്കുന്നതെന്നും എം.എൽ.എ ഫണ്ട് ലഭ്യമായാലേ ഓട നിർമിക്കാൻ കഴിയൂവെന്നും കൗൺസിലർ ബാബുരാജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.