'ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി' വഴിക്കടവിൽ തൈകൾ വിതരണം ചെയ്തു

നിലമ്പൂർ: സംസ്ഥാന സർക്കാറി‍​െൻറ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി വഴിക്കടവ് പഞ്ചായത്തിൽ തൈകൾ വിതരണം ചെയ്തു. ചുങ്കത്തറ മുട്ടിക്കടവിലെ ജില്ല കൃഷിതോട്ടത്തിൽ വികസിപ്പിച്ചെടുത്ത തക്കാളി, മുളക്, വഴുതന എന്നിവയുടെ തൈകളാണ് വിതരണം ചെയ്തത്. 60,000 തൈകളാണ് വിതരണം ചെയ്യുന്നത്. കൃഷിഭവനിൽ നടന്ന വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു നിർവഹിച്ചു. കൃഷി ഓഫിസർ ഉമ്മർകോയ അധ‍്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് അഷ്റഫ്, അശോകൻ, ഹഫ്സത്ത് പുളിക്കൽ, മാനു കോന്നാടൻ, മിനി അശോകൻ, അനിത ബിജു, സി.ഡി.എസ് പ്രസിഡൻറ് ഉഷ മേൽമറ്റം എന്നിവർ സംസാരിച്ചു. പടം:1- 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി തൈ വിതരണം വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.