സൗജന്യ തൊഴിൽ പരിശീലനം

മലപ്പുറം: പിനാക്കിൾ ടെക്നോളജി മലപ്പുറം സ​െൻററിൽ മൂന്ന് മാസത്തെ നൽകുമെന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കമ്പ്യൂട്ടർ ഹാർഡ്വെയർ വിത്ത് ലാപ്ടോപ് സർവിസ്, സി.സി.ടി.വി ഇൻസ്റ്റലേഷൻ എന്നിവയിൽ 150 പേർക്കാണ് അവസരം. ആഗസ്റ്റ് രണ്ടിന് ക്ലാസ് ആരംഭിക്കും. വാർത്തസമ്മേളത്തിൽ സ്ഥാപന ഡയറക്ടർമാരായ നൗഫൽ, വാഹിദ് എന്നിവർ പെങ്കടുത്തു. ഫോൺ: 9847601732. കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല സമ്മേളനം ഇന്നുമുതൽ മലപ്പുറം: കേരള എൻ.ജി.ഒ അസോസിയേഷൻ 43ാമത് ജില്ല സമ്മേളനം ബുധനാഴ്ച പൊന്നാനിയിൽ ആരംഭിക്കും. ചന്തപ്പടി സിറ്റി സ​െൻററിലാണ് രണ്ട് ദിവസത്തെ പരിപാടി. 10.30ന് ജില്ല കമ്മിറ്റി യോഗവും 11.30ന് ജില്ല കൗൺസിൽ യോഗവും ചേരും. വൈകീട്ട് നാലിന് വിളംബര ജാഥ. 5.30ന് പൊതുസമ്മേളനം കെ.പി.സി.സി സെക്രട്ടറി പി.ടി. അജയ്േമാഹൻ ഉദ്ഘാടനം ചെയ്യും. കെ. സുരേന്ദ്രൻ മുഖ്യാതിഥിയാകും. വ്യാഴാഴ്ചയിലെ സമ്മേളനം ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് വി.പി. ദിനേശ്, സെക്രട്ടറി കെ.പി. ജാഫർ, കെ.എം. മോഹൻ നമ്പൂതിരി, സലീക് പി. മോങ്ങം എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.