'മോയിൻകുട്ടി വൈദ്യരുടെ കവിതകൾ' ഏകദിന സി​േമ്പാസിയം ഇന്ന്​

കൊണ്ടോട്ടി: മോയിൻകുട്ടി ൈവദ്യർ മാപ്പിളകലാ അക്കാദമിയും കേന്ദ്ര സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'മോയിൻകുട്ടി ൈവദ്യരുെട കവിതകൾ' ഏകദിന സിേമ്പാസിയം ചൊവ്വാഴ്ച നടക്കും. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ അക്കാദമി ഒാഡിറ്റോറിയത്തിലാണ് പരിപാടിയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ൈവദ്യരുെട 125ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തി​െൻറ സംഭാവനകളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് പരിപാടി. ൈവദ്യരുടെ കൃതികളെ വിലയിരുത്തി ആറ് പ്രബന്ധങ്ങളാണ് അവതരിപ്പിക്കുക. 'സാഹിത്യ ചരിത്രത്തിലെ മോയിൻകുട്ടി വൈദ്യർ' വിഷയത്തിൽ എസ്. ഷിഫ, 'മോയിൻകുട്ടി വൈദ്യരുടെ കാവ്യഭാഷ' വിഷയത്തിൽ കവി വീരാൻകുട്ടി, 'വൈദ്യർ കൃതികളിലെ സ്ത്രീ പ്രതിനിധാനം' വിഷയത്തിൽ സമീറ ഹനീഫ്, 'ഹുസ്നുൽ ജമാൽ ബദ്റുൽ മുനീർ' വിഷയത്തിൽ ടി.കെ. ഹംസ, 'മോയിൻകുട്ടി വൈദ്യരുടെ ഭാഷ' വിഷയത്തിൽ എൽ. സുഷമ, 'മോയിൻകുട്ടി വൈദ്യരുെട പടപ്പാട്ടുകൾ' വിഷയത്തിൽ ബാവ കെ. പാലുകുന്ന് എന്നിവരാണ് പ്രബന്ധങ്ങൾ അവതരിപ്പിക്കുക. സാഹിത്യ അക്കാദമി മലയാളം ഉപദേശകസമിതി കൺവീനർ സി. രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം നിർവഹിക്കും. കേന്ദ്ര സാഹിത്യ അക്കാദമി മേഖല സെക്രട്ടറി എസ്.പി. മഹാലിംഗേശ്വർ, എം.എൻ. കാരശ്ശേരി, എം.ആർ. രാഘവ വാരിയർ, വി.എം. കുട്ടി, കെ.വി. അബൂട്ടി തുടങ്ങിയവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ മാപ്പിളകല അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, ജോ. സെക്രട്ടറി ഡോ. കെ.കെ. മുഹമ്മദ് അബ്ദുൽ സത്താർ, അംഗങ്ങളായ ഡോ. ഷംഷാദ് ഹുസൈൻ, പി. അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.