ബിരുദ പ്രവേശനം: സീറ്റൊ​ഴിവ്​ പട്ടികയായി

കാലിക്കറ്റ് ബിരുദ പ്രവേശനം: സീറ്റൊഴിവ് പട്ടികയായി കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഒന്നാം വർഷ ബിരുദ കോഴ്സിലെ സീറ്റൊഴിവ് പട്ടിക പ്രസിദ്ധീകരിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെ പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. റാങ്കിലെ സ്ഥാനവും സീറ്റ് ലഭിക്കുന്നതി​െൻറ സാധ്യതയും കണക്കാക്കി ഇൗ മാസം 20ന് 11 മണിക്ക് മുമ്പ് വിദ്യാർഥികൾ കോളജിൽ എത്തണം. 20ന് മുമ്പ് ഹാജരാകേണ്ടതില്ല. കൂടുതൽ കോളജുകളിൽ പ്രവേശന സാധ്യതയുള്ളവർക്ക് പ്രതിനിധികളെ അയക്കാമെന്ന് അധികൃതർ അറിയിച്ചു. വിദ്യാർഥികളുടെ പ്രതിനിധികൾക്ക് അന്നുതന്നെ അന്തിമ പട്ടിക തയാറാക്കി പ്രവേശനം നടത്തും. ഒഴിവുള്ള സീറ്റുകളുടെ എണ്ണവും വിദ്യാർഥികൾ നൽകിയ ഒാപ്ഷനും കണക്കിലെടുത്താണ് റാങ്ക് നിർണയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.