രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന സംഭവം: രണ്ടാം പ്രതി അറസ്​റ്റിൽ

പാലക്കാട്: രാജ്യത്തി‍​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് മതിയായ രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന കേസിൽ രണ്ടാം പ്രതിയും ഗ്രേസ് കെയർ മൂവ്മ​െൻറ് ഡയറക്ടറുമായ ജോൺ പോൾ കളത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പി. ശശികുമാറി‍​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പാലക്കാട് നഗരത്തിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. ഹൈകോടതി നിർദേശപ്രകാരം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടതായി ഡിവൈ.എസ്.പി പറഞ്ഞു. മേയ് 17നാണ് കൊഴിഞ്ഞാമ്പാറക്ക് സമീപം മേനോൻപാറയിലെ വാടകവീട്ടിൽനിന്ന് മതിയായ രേഖകളില്ലാതെ 17 കുട്ടികളെ കണ്ടെത്തിയത്. ഐ.സി.ഡി.‍എസി‍​െൻറ ഗൃഹസന്ദർശനത്തിനിടെ കുട്ടികളെ കാണുകയും അധികൃതരെത്തി രക്ഷിതാക്കൾക്കൊപ്പം തിരിച്ചയക്കുകയുമായിരുന്നു. തമിഴ്നാട്ടിലെ തിരുവെണ്ണാപുരത്തേക്ക് വിദ്യാഭ്യാസത്തിനാണ് കുട്ടികളെ എത്തിച്ചതെന്നാണ് ഭാരവാഹികൾ പൊലീസിനെ അറിയിച്ചിരുന്നത്. ആദ്യഘട്ടത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. എസ്.ഐ രാമദാസ്, എ.എസ്.െഎ മുഹമ്മദ് റഫിയുദ്ദീൻ, ശിവകുമാർ, അശോകൻ എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.