ബറക്​ പാലം തകർന്നു; മണിപ്പുർ ഒറ്റപ്പെട്ടു

ബറക് പാലം തകർന്നു; മണിപ്പുർ ഒറ്റപ്പെട്ടു ഇംഫാൽ: ദേശീയപാത 102ലെ ബറക് പാലം തകർന്നതിനെ തുടർന്ന് മണിപ്പൂർ, രാജ്യത്തി​െൻറ ഇതരഭാഗങ്ങളിൽനിന്ന് ഒറ്റപ്പെട്ടു. 10 ചക്രങ്ങളുള്ള ട്രക്ക് പോകുന്നതിനിടെയാണ് സംഭവം. ഇതോടെ, പിന്നീട് ജിരിബാം ടൗണിൽനിന്ന് ഇംഫാലിലേക്ക് വന്ന 200 ട്രക്കുകൾ പാതിവഴിയിൽ നിർത്തിയിട്ടു. പാലത്തി​െൻറ തകരാർ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഇംഫാൽ–ജിരിബാം ദേശീയപാതയിലുള്ള പാലം തമെങ്ലോങ് ജില്ലയിലാണ്. നേരത്തേ അയൽ സംസ്ഥാനമായ നാഗാലാൻഡിലെ വിശ്വെമയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഇംഫാൽ–ദിമപുർ ദേശീയപാത ഒറ്റപ്പെട്ടശേഷം മണിപ്പൂരിന് ഏറ്റവും സുപ്രധാനമാണ് ഇംഫാൽ–ജിരിബാം റൂട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.