രാമായണ മാസാചരണത്തിന് തുടക്കം

പൂക്കോട്ടുംപാടം: കര്‍ക്കടകം പിറന്നതോടെ രാമായണമാസാചരണത്തിന് ഭക്തി നിര്‍ഭരമായ തുടക്കം. ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം, ഔഷധ കഞ്ഞി വിതരണം, ആധ്യാത്മിക പ്രഭാഷണങ്ങള്‍, രാമായണ പ്രശ്‌നോത്തരി തുടങ്ങിയവ നടക്കുന്നുണ്ട്. പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ നിത്യേന രാവിലെ എട്ടു മുതല്‍ പത്തു വരെ രാമായണ പാരായണം നടക്കും. ആഗസ് റ്റ് 12ന് ഭക്തിപ്രഭാഷണം, നിറപുത്തരി, രാമായണ പ്രശ്‌നോത്തരി എന്നിവ നടക്കും. ദിവസേന ഗണപതിഹോമം, ഭഗവത് സേവ എന്നിവയുണ്ട്. രാവിലെ പത്തിന് കര്‍ക്കടക കഞ്ഞി വിതരണവും നടക്കും. പൂജകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി വി.എം. ശിവപ്രസാദ് കാര്‍മികത്വം വഹിച്ചു. ഭാരവാഹികളായ മറ്റത്തില്‍ രാധാകൃഷ്ണന്‍, കെ.പി. സുബ്രഹ്മണ്യന്‍, കെ. സതീശന്‍, സി. ശശി എന്നിവര്‍ നേതൃത്വം നല്‍കി. അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍ ദിവസേന ഗണപതിഹോമവും വൈകീട്ട് ഭഗവത് സേവയും നടക്കും. ക്ഷേത്രം മേല്‍ശാന്തി വിജയകുമാര്‍ കാര്‍മികത്വം വഹിക്കും. വൈകീട്ട് നാലു മുതലാണ് രാമായണ പാരായണം. മാതൃസമിതിയാണ് നേതൃത്വം നല്‍കുന്നത്. ടി. വിശ്വനാഥന്‍, ക്ഷേത്രം ഭാരവാഹികളായ സുരേഷ് കൈപ്രം, വി.പി. സുബ്രഹ്മണ്യന്‍, മാതൃസമിതി ഭാരവാഹികളായ എ. രമണി, ഉമാദേവി, ലീല, ശോഭന, ശാന്തകുമാരി എന്നിവര്‍ നേതൃത്വം നല്‍കി. അഞ്ചാംമൈല്‍ അമ്പലക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഗണപതിഹോമം, ഭഗവത് സേവ, രാവിലെ മാതൃസമിതിയുടെ നേതൃത്വത്തില്‍ രാമായണ പാരായണം എന്നിവ തുടങ്ങി. ഭാരവാഹികളായ പി. ജയറാം, ഇ. വിശ്വനാഥന്‍, ഒ. ഗംഗാധരന്‍, പി.വി. ബാലകൃഷ്ണന്‍ നായര്‍, പി.വി. നാരായണന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 23ന് രാമായണ പ്രശ്‌നോത്തരി, 30ന് ഔഷധ കഞ്ഞി വിതരണം എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.