ധനസഹായത്തിന്​ അപേക്ഷിക്കാം

തുവ്വൂർ: ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികൾക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. - നെൽകൃഷി, തെങ്ങ് കൃഷി, മരച്ചീനി കൃഷി, നേന്ത്രവാഴ കൃഷി, പച്ചക്കറിതൈ വിതരണം, കുരുമുളക് കൃഷി, കിഴങ്ങുവർഗ വിത്ത് വിതരണം, ഫലവൃക്ഷ തൈകൾ വിതരണം, ഹരിത ഭവനം, കിണർ റീ ചാർജിങ്, വീട് റിപ്പയർ (ജനറൽ, എസ്.സി), കിണറിന് ആൾമറ, ഭിന്നശേഷിക്കാർക്ക് പെട്ടിക്കട, വയോജനങ്ങൾക്ക് കട്ടിൽ (ജനറൽ, എസ്.ടി), കറവപശു (ജനറൽ, എസ്.സി), ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി എന്നീ ഇനങ്ങളിലാണ് ധനസഹായം നൽകുക. ജൂലൈ 25-നുള്ളിൽ ഗ്രാമപഞ്ചായത്ത് ഒാഫിസിൽ അപേക്ഷ നൽകണം. പുതിയ കെട്ടിട നികുതി രസീതി, ആധാർ, റേഷൻ കാർഡ്, െഎ.ഡി കാർഡ്, ബാങ്ക് പാസ് ബുക്ക്, നികുതി ശീട്ട് എന്നിവയുടെ കോപ്പിയും അപേക്ഷയോടൊപ്പം വേണം. ഹോമിയോ മെഡിക്കൽ ക്യാമ്പ് വണ്ടൂർ: പഞ്ചായത്ത് ഹോമിയോ ആശുപത്രിയുടെയും കൂരാട് പനംപൊയിൽ മാതൃക അംഗൻവാടിയുടെയും ആഭിമുഖ്യത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം എം. മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. പനംപൊയിൽ മാതൃക അങ്കണവാടിയിൽ നടന്ന പരിപാടിയിൽ നിരവധി രോഗികൾ ചികിത്സ തേടി. ടി. സുരേഷ് അധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. മഞ്ജു ബോധവത്കരണ ക്ലാസ് നടത്തി. അംഗൻവാടി പ്രവർത്തക കെ.സി. റഹീന, എം. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.