റേഷൻ കാർഡിലെ വരുമാനം അഞ്ചു ലക്ഷത്തോളം; ചികിത്സസഹായം പോലും നിഷേധിക്കപ്പെട്ട്​ ദരി​ദ്ര കുടുംബം

എടവണ്ണ: രോഗിയായ വീട്ടമ്മക്ക് റേഷൻ കാർഡിൽ രേഖപ്പെടുത്തിയ വരുമാനം അഞ്ചു ലക്ഷത്തോളം. ഇതോടെ ഇവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങളൊന്നും ലഭിക്കാതായി. ഒതായിയിലെ കുന്നൂർ ദാമോദരൻ-സുമതി ദമ്പതികളുടെ റേഷൻ കാർഡിലാണ് ഗുരുതരമായ അബദ്ധം. ഇവരുടെ വരുമാനം 4,95,330 രൂപയായാണ് കാണിച്ചിരിക്കുന്നത്. ഇക്കാരണത്താൽ നിത്യരോഗിയായ ദാമോദര​െൻറ ചികിത്സാസഹായം തടഞ്ഞിരിക്കുകയാണ്. എടവണ്ണ ഗ്രാമപഞ്ചായത്തിലെ ഒതായി റേഷൻ കടയിലെ 2051059301ാം നമ്പർ കാർഡാണ് അഞ്ചു ലക്ഷത്തോളം പ്രതിമാസ വരുമാനമുള്ള പൊതുവിഭാഗത്തിൽ പെടുന്ന കാർഡാക്കിയിരിക്കുന്നത്. ഇൗ അഞ്ചംഗ കുടുംബത്തി​െൻറ കാർഡ് കഴിഞ്ഞ തവണ ബി.പി.എലും പ്രതിമാസ വരുമാനം 250 രൂപയുമായിരുന്നു. നിത്യരോഗിയായ ദാമോദരന്‍ പത്തുവർഷത്തോളമായി ജോലിക്ക് പോയിട്ട്. ഭാര്യ സുമതിയും രോഗ ബാധിതയാണ്. ഏക മക​െൻറ വരുമാനമാണ് കുടുംബത്തി​െൻറ ആശ്രയം. നിത്യരോഗിയായതിനാൽ സർക്കാറി​െൻറ ധനസഹായത്തിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ്. കഴിഞ്ഞ മേയിൽ റേഷൻ കാർഡ് ലിസ്റ്റ് വന്നപ്പോൾതന്നെ പരാതി നല്‍കിയെങ്കിലും പരിഹാരമായില്ല. അധികാരികൾക്ക് പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് കുടുംബം. ഹോമിയോ മരുന്നു വിതരണവും ബോധവത്കരണവും തുവ്വൂർ: ജി.എൽ.പി സ്കൂളിൽ 12, 13 വാർഡ്‌ ആരോഗ്യ സമിതിയുടെയും ഹോമിയോ ഡിസ്പൻസറിയുടെയും ആഭിമുഖ്യത്തിൽ ഡെങ്കിപ്പനി പ്രതിരോധ മരുന്നു വിതരണം മെമ്പർ പി.എ. മജീദ്‌ ഉദ്ഘാടനം ചെയ്തു. കെ. അബ്ദുൽ മജീദ്‌ അധ്യക്ഷത വഹിച്ചു. തുവ്വൂർ പി.എച്ച്.സി ജെ.എച്ച്.ഐ മൻസൂർ റഹ്മാൻ ബോധവത്കരണ ക്ലാസ്‌ എടുത്തു. 'ഡെങ്കിപ്പനിയിൽ ഹോമിയോപ്പതി മരുന്നി​െൻറ പ്രസക്തി' വിഷയത്തിൽ ഹോമിയോപ്പതി മെഡിക്കൽ ഓഫിസർ ഡോ. ഫസൽ റഹ്മാൻ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.