റോഡ് തടസ്സപ്പെടുത്തിയെന്ന് അമ്പലപ്പാറയിൽ കൂട്ടത്തല്ല്

റോഡ് തടസ്സപ്പെടുത്തിയെന്ന്; അമ്പലപ്പാറയിൽ കൂട്ടത്തല്ല് ഒറ്റപ്പാലം: റോഡ് തടസ്സപ്പെടുത്തിയെന്നാരോപിച്ച് അമ്പലപ്പാറയിൽ കൂട്ടത്തല്ല്. സർവിസ് ബാങ്ക് തെരഞ്ഞെടുപ്പ് ഭാഗമായി പൊലീസ് സ്ഥലത്തു ക്യാമ്പ് ചെയ്തിരുന്നതിനാൽ പ്രശ്നം രൂക്ഷമാകാതെ പരിഹരിച്ചു. അമ്പലപ്പാറ പഞ്ചായത്ത് കല്യാണമണ്ഡപത്തിലേക്ക് വര‍​െൻറ കൂടെ ഒരേ യൂനിഫോമിട്ട് ബൈക്കിലെത്തിയവരെ റോഡിൽ തടസ്സം സൃഷ്ടിച്ചെന്ന് ആരോപിച്ചുണ്ടായ തർക്കം ൈകയാങ്കളിയിലെത്തുകയായിരുന്നു. സംഭവശേഷം സംഘം കല്യാണമണ്ഡപത്തിലേക്ക് പോവുകയും ചെയ്തു. എന്നാൽ, മർദനമേറ്റയാൾ ആളുകളെ കൂട്ടി വധുവി‍​െൻറ വീട്ടുകാരുടെ വിവാഹവേദിയായ പഞ്ചായത്ത് കല്യാണമണ്ഡപത്തിലെത്തുകയും അടിച്ചവനെ വിട്ടുകിട്ടണമെന്നാവശ്യപ്പെടുകയും ചെയ്തതോടെ സംഘർഷം രൂക്ഷമായി. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ അനുരഞ്ജന ശ്രമങ്ങൾക്കിടയിലും വാക്കേറ്റവും കൈയാങ്കളിയും തുടർന്നതോടെ പൊലീസ് ലാത്തിവീശി. ഇതേ തുടർന്ന് പ്രശ്നക്കാർ സ്ഥലംവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.