pke4 pe

മലിനജലം പാരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പരാതി കുഴൽമന്ദം: തേങ്കുറുശ്ശിയിലെ സ്വകാര്യ അരിമില്ലിൽനിന്ന് പുറത്ത് തള്ളുന്ന മലിനജലം പാരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ആക്ഷേപം. തേങ്കുറുശ്ശി ഒന്നാം വാർഡ് പൊൻ പറമ്പിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള അരിമില്ലിൽനിന്ന് പുറം തള്ളുന്ന രാസപദാർഥം ചേർന്ന മലിനജലമാണ് കൃഷിക്കാർക്കും പരിസരവാസികൾക്കും വിനയായത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അരിമില്ലിൽനിന്ന് ദിനംപ്രതി 15,000 ലിറ്റർ ജലമാണ് ഒഴുക്കിക്കളയുന്നത്. ഈ ജലം മില്ലിനോട് ചേർന്നുള്ള സ്ഥലത്തേക്കാണ് ഒഴുകുന്നത്. ഇവിടെ കെട്ടിനിൽക്കുന്ന മലിനജലം സമീപത്തെ കിണറുകളിലേക്കും കുളത്തിലേക്കും പാടത്തേക്കും ഊർന്നിറങ്ങി മലിനപ്പെടുന്നു. പരിസര പ്രദേശങ്ങളായ കിണറുകളിലെ ജലം ഇതുമൂലം ഉപയോഗശൂന്യമാണ്. കുളത്തിൽ കുളിക്കുന്നവർക്കും ചൊറിച്ചിൽ അനുഭവപ്പെടുന്നതായി നാട്ടുകാർ പറഞ്ഞു. സമീപത്തെ പാടങ്ങളിൽ മലിനജലം ഊർന്നിറങ്ങി കൃഷി നശിച്ചതായി കർഷകർ ചൂണ്ടിക്കാട്ടുന്നു. മില്ലിൽനിന്ന് വരുന്ന പൊടിപടലങ്ങൾ നാട്ടുകാർക്ക് ശ്വാസംമുട്ടലും അലർജിയും ഉണ്ടാക്കുന്നുണ്ട്. മില്ലി‍​െൻറ പ്രവർത്തനം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്, ജില്ല കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ല ആരോഗ്യ വകുപ്പ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. മോഷണം പോയ സ്വർണാഭരണങ്ങൾ തിരികെ ലഭിച്ചു കുഴൽമന്ദം: കുത്തനൂർ മുപ്പുഴ കാശുവി‍​െൻറ മകൻ ഗിരീഷി‍​െൻറ വീട്ടിൽനിന്ന് മോഷണം പോയ സ്വർണാഭരണങ്ങളിൽ തിരികെ ലഭിച്ചു. മോഷണം പോയതിൽനിന്ന് ഒമ്പത് പവനാണ് കഴിഞ്ഞ ദിവസം വൈകീട്ട് വീട്ട് പരിസരത്ത്നിന്ന് ലഭിച്ചത്. ജൂൺ 12ന് വീടിനുള്ളിലെ കൂടയിൽ സൂക്ഷിച്ച 11 പവൻ സ്വർണാഭരണം മോഷണം പോയത്. കഴിഞ്ഞദിവസം വൈകീട്ട് നാല് വളയും ഒരുചെയിനും വീട്ടുമുറ്റത്തെ പരിസത്തുനിന്ന് കടലാസിൽ പൊതിഞ്ഞ നിലയിൽ തിരികെ ലഭിച്ചു. ഗിരീഷി‍​െൻറ കുടുംബാംഗങ്ങൾ ആശുപത്രിയിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. ഐ.ടി എംപ്ലോയീസ് ജില്ല സമ്മേളനം പാലക്കാട്: അക്ഷയ കേന്ദ്രങ്ങളോട് സാമ്യമുള്ള പേരും ബോർഡും സ്ഥാപിച്ച് കോമൺ സർവിസ് സ​െൻറർ എന്ന പേരിൽ അക്ഷയ കേന്ദ്രങ്ങളിൽ മാത്രം ഔദ്യോഗികമായി ചെയ്യാൻ കഴിയുന്ന സേവനങ്ങൾ വ്യാജമായി ചെയ്യുന്ന കേന്ദ്രങ്ങൾക്കെതിരെ നടപടി എടുക്കണമെന്ന് അസോസിയേഷൻ ഓഫ് ഐ.ടി എംപ്ലോയീസ് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ. സുരേഷ് ബാബു പതാക ഉയർത്തി. സി.ഐ.ടി.യു ജില്ല ജോ. സെക്രട്ടറി കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.ടി. ശോഭന, ഹിരേഷ്, എം. ഹരിദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. സുരേഷ് ബാബു (പ്രസി.), വി.ടി. ശോഭന (സെക്ര.), ഷമീർ മുഹമ്മദ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.