തക്കാളിക്ക് അസാധ്യവില

മുളകിനും പയറിനും വില കയറി മലപ്പുറം: തക്കാളിക്ക് വിപണിയിൽ വി.ഐ.പി വില. കിലോക്ക് 80 രൂപ വരെയെത്തി. മാത്രമല്ല, ആവശ്യത്തിന് കിട്ടാനുമില്ല. 27കിലോ വരുന്ന ഒരു പെട്ടി തക്കാളി 1900 രൂപക്കാണ് മൊത്തവ്യാപാരികൾക്ക് ലഭിക്കുന്നത്. വില ഇനിയും ഉയർന്നേക്കാമെന്നും വ്യാപാരികൾ പറയുന്നു. പച്ചമുളകാണ് നിനച്ചിരിക്കാതെ വിലകയറിയ മറ്റൊരു ഇനം. ഒരാഴ്ച മുമ്പ് കിലോ 20 രൂപയായിരുന്ന മുളക് ഞായറാഴ്ച വിറ്റത് 65 രൂപക്കാണ്. ഏത്തപ്പഴത്തിനും വില കൂടി. ശനിയാഴ്ച കിലോ 40 രൂപയുണ്ടായിരുന്ന ഏത്തപ്പഴം 50-54 രൂപക്കാണ് വിൽക്കുന്നത്. ഓണമടുക്കുന്നതോടെ വില 80 വരെയെത്താമെന്നും കച്ചവടക്കാർ സൂചിപ്പിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാൽ തക്കാളി ഉൽപാദനം കുറഞ്ഞതാണ് വിലക്ക‍യറ്റത്തിനും ക്ഷാമത്തിനും കാരണം. ഡാമുകളിലെ വെള്ളത്തെ ആശ്രയിച്ചായിരുന്നു തമിഴ്നാട്ടിലെ തക്കാളികൃഷി. കേരളത്തിൽ വേനൽ ദൈർഘ്യം വർധിച്ചതോടെ പലരും തക്കാളി കൃഷിയിൽനിന്ന് പിന്മാറി. കൊഴിഞ്ഞാമ്പാറ, നാട്ടിപാളയം, ഉടുമൽപേട്ട എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും തക്കാളി മലപ്പുറം ജില്ലയിലേക്കെത്തിയിരുന്നത്. കർണാടകയുടെയും പ്രധാന മാർക്കറ്റുകളിലൊന്ന് ജില്ലയാണെങ്കിലും ഇവിടെ നിന്ന് തക്കാളി വരവ് വേണ്ടത്രയില്ലാത്ത അവസ്ഥയാണ്. ആന്ധ്രയിലെ മദനപ്പള്ളിയിലെ തക്കാളിയും ആവശ്യത്തിന് എത്തുന്നില്ല. അതേസമയം, മഴക്കാലമായതിനാൽ കൂടുതൽ എത്തിച്ച് സൂക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലുമാണ് വ്യാപാരികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.