'ചേ​ട്ടാ ഭ​ഗ​വ​തി പു​റ​ത്ത്... ശ്രീ ​ഭ​ഗ​വ​തി അ​ക​ത്ത്'

തിരുനാവായ: രാമായണ മാസാചരണത്തി​െൻറ മുന്നോടിയായി ഞായറാഴ്ച കർക്കടക സംക്രമദിനത്തിൽ വീടുകളിൽ ചേട്ടാ ഭഗവതിയെ പുറത്താക്കുന്ന ചടങ്ങ് നടന്നു. പൊട്ടക്കലത്തിൽ കരി, ഇരുമ്പ്, കുറ്റിച്ചൂൽ, തലമുടിക്കെട്ട് തുടങ്ങിയവ കീറമുറത്തിലിട്ട് ഒറ്റക്കണ്ണെഴുതി എന്നു വിളിച്ചു പറഞ്ഞ് മൂന്നു തവണ വീടു വലയം വെച്ച് പുറത്ത് കൊണ്ടുപോയിട്ട് കുളിച്ചുവരുന്നതാണ് ചേട്ടയെ കളയൽ. അതിനുശേഷമാണ് വീടിനകത്ത് ശ്രീ ഭഗവതിയെ കുടിയിരുത്തിയത്. ദശപുഷ്പം, വാൽക്കണ്ണാടി, അലക്കിയ മുണ്ട്, അക്ഷതം, ചാന്ത്, കൺമഷി എന്നിവ ഒരുക്കിയ സ്ഥലത്ത് പ്രത്യേക പീഠത്തിലാണ് ശ്രീ ഭഗവതിയെ കുടിയിരുത്തിയത്. തുടർന്ന് ഗണപതി ഹോമത്തോടെയാണ് രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.