ഹോമിയോ മെഡിക്കൽ ക്യാമ്പ്

വണ്ടൂർ: വെള്ളാമ്പുറം ഡി.വൈ.എഫ്.ഐ യൂനിറ്റി​െൻറയും ശ്രീലക്ഷ്മി ഫാർമേഴ്‌സ് ക്ലബി​െൻറയും ആഭിമുഖ്യത്തിൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ നിരവിൽ ഉദ്‌ഘാടനം ചെയ്തു. ഇന്ത്യൻ ഹോമിയോപ്പതിക്ക് മെഡിക്കൽ അസോസിയേഷൻ നിലമ്പൂർ ചാപ്റ്ററി​െൻറ സഹകരണത്തോടെയാണ് പനി ക്ലിനിക്കും സൗജന്യ മരുന്ന് വിതരണവും നടന്നത്. പഞ്ചായത്ത് അംഗം സജിത ഷാജു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം. മുരളീധരൻ, ഐ.എച്ച്.എം.എ ചാപ്റ്റർ പ്രസിഡൻറ് ഡോ. നൗഷിർ, കെ. അയ്യൂബ് ഖാൻ, ടി. ചന്ദ്രൻ, ഒ. രഘുനാഥ്, കെ.സി. ജംഷീർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായ അരിമ്പ്ര മോഹനൻ, പി.കെ. ജിതിൻ, പി. രജീഷ്, എ.പി. അൻസാർ, ടി. മുനീർ എന്നിവർ നേതൃത്വം നൽകി. കെ.ടെറ്റ് സെമിനാർ വണ്ടൂർ: കെ.ടെറ്റ് പരീക്ഷക്ക് തയാറെടുക്കുന്നവർക്കായി സൗജന്യ സെമിനാർ നടത്തി. റിട്ട. എ.ഇ.ഒ പി.പി. നരേന്ദ്രൻ, ഇ.പി. ഫുഹാദ് സനീൻ, ഇ.പി. മുഹമ്മദ് മുനീർ എന്നിവർ നേതൃത്വം നൽകി. പരീക്ഷക്ക് തയാറെടുക്കുന്നവർക്ക് 22 ക്ലാസുകൾ നടക്കും. താൽപര്യമുള്ളവർ താഴെ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 9447317953,9447678088.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.