pattikkad 3 mc ​

വെട്ടത്തൂർ സഹകരണ ബാങ്ക് െതരഞ്ഞെടുപ്പ്: യു.ഡി.എഫിന് വിജയം വെട്ടത്തൂർ: സർവിസ് സഹകരണ ബാങ്കിലേക്ക് നടന്ന െതരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം. യു.ഡി.എഫും സി.പി.എമ്മി​െൻറ നേതൃത്വത്തിലുള്ള ജനാധിപത്യ സംരക്ഷണ സമിതിയും തമ്മിലാണ് മത്സരം നടന്നത്. ജനറല്‍ ആറ്, വനിത സംവരണം മൂന്ന്, ഡിപ്പോസിറ്റ്-, പട്ടികജാതി സംവരണം എന്നിവയിലെ ഓരോ സീറ്റിലേക്കുമാണ് മത്സരം നടന്നത്. യു.ഡി.എഫിലെ 11 പേരും വിജയിച്ചു. മുസ്ലിം ലീഗ് സ്ഥാനാർഥികളായ എം. സൈതലവി, കരുവാത്ത് സക്കീർ, കുണ്ടൻകടവൻ ഹംസ, പച്ചീരി അബ്ദുല്ല, ആലക്കൽ ജുമൈല, കൊറ്റരായിൽ ജുവൈരിയ, കാപ്പുങ്ങൽ നീലകണ്ഠൻ, കോൺഗ്രസ് സ്ഥാനാർഥികളായ കെ.വി. അബ്ദുൽ ഹമീദ്, പുത്തൻകോട്ടിൽ അബുട്ടി, ഏലംകുളയൻ മജീദ്, പുത്തൻകോട്ടിൽ സക്കീന എന്നിവരാണ് വിജയിച്ചത്. വെട്ടത്തൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയായിരുന്നു വോട്ടെടുപ്പ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍പോലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. മൊത്തം 22 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. കാലങ്ങളായി യു.ഡി.എഫ് ഭരണം കൈയാളിയിരുന്ന ബാങ്കില്‍ കഴിഞ്ഞ ഭരണസമിതി യു.ഡി.എഫ് വിമതര്‍ കൈയടക്കിയിരുന്നു. തുടര്‍ന്ന്, കുറച്ചുകാലം ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു. ഇതിനിടയില്‍ ഒരംഗത്തെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിനും പിന്നീട് തെരഞ്ഞെടുപ്പിനും കളമൊരുങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.