തൊഴിലുറപ്പ് വേതന കുടിശ്ശിക; കോൺഗ്രസ് ധർണ നടത്തി

കല്ലടിക്കോട്: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശ്ശിക വിതരണം ചെയ്യുക, തൊഴിൽദിനങ്ങൾ 130 ആക്കി ഉയർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ കരിമ്പ ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി. യു.ഡി.എഫ് ജില്ല ചെയർമാൻ എ. രാമസ്വാമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ആൻറണി മതിപ്പുറം, എം.കെ. മുഹമ്മദ് ഇബ്രാഹിം, സി.എൻ. ശിവദാസ്, വി.കെ. ഷൈജു, സി.കെ. മുഹമ്മദ് മുസ്തഫ, വി.സി. ഉസ്മാൻ, എ.കെ. അലി മുത്ത്, ജി.കെ. വേണുഗോപാൽ, രാജി പഴയകളം, ബിന്ദു പ്രേമൻ എന്നിവർ സംസാരിച്ചു. കാപ്ഷൻ കരിമ്പ ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ യു.ഡി.എഫ് ജില്ല ചെയർമാൻ എ. രാമസ്വാമി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.