ചരിത്രസ്​മരണകൾ പുനർജനിച്ച വേദിയിൽ പന്തിഭോജന വാർഷികം

പെരിന്തൽമണ്ണ: പന്തിഭോജനത്തി​െൻറ നൂറാം വാർഷികാഘോഷത്തിനായി എരവിമംഗലത്ത് നാട് ഒത്തുചേർന്നപ്പോൾ ചരിത്രസ്മരണകൾ പുനർജനിച്ചു. ജാതി-മത വ്യത്യാസമില്ലാതെ ഒരുമിച്ച് ഭക്ഷണം കഴിച്ച കാഴ്ച ഒരു നൂറ്റാണ്ട് മുമ്പ് നടന്ന പന്തിഭോജനത്തി​െൻറ ഒാർമ പുതുക്കലായി. എരവിമംഗലം പാലൊള്ളി ഇല്ലപ്പറമ്പിലെ വേദിയില്‍ മുന്‍മന്ത്രി പാലോളി മുഹമ്മദ്കുട്ടി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. അനാചാരങ്ങളെ വെല്ലുവിളിച്ച മഹാത്മാക്കളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് സമൂഹത്തില്‍ മാറ്റംവന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഞങ്ങള്‍ പിറകോട്ടുനടക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ചില ശക്തികള്‍ ഇന്നും പറയുന്നുണ്ട്. ഇത്തരം ശക്തികളെ നേരിടാൻ മത-ജാതി വ്യത്യാസം മറന്ന് ഒരുമിക്കണമെന്നും പാലോളി പറഞ്ഞു. ഗുരുവായൂരിലെ ക്ഷേത്രപ്രവേശന സത്യഗ്രഹപന്തലിൽ എ.കെ.ജിയെയും കേളപ്പെനയും ഒരുമിച്ച് കണ്ട ആവേശത്തിൽ എരവിമംഗലം പാലൊള്ളി മന വാസുദേവൻ നമ്പൂതിരി മനയുടെ കീഴിലെ ചക്കുവറ ക്ഷേത്രം ദലിത് വിഭാഗക്കാർക്കായി തുറന്ന് കൊടുത്തതി​െൻറയും മിശ്രഭോജനം നടത്തിയതി​െൻറയും ഒാർമ പുതുക്കൽ കൂടിയായി ചടങ്ങ്. ചെറുകാട് സ്മാരക ട്രസ്റ്റി​െൻറ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ട്രസ്റ്റ് ചെയർമാൻ വി. ശശികുമാർ അധ്യക്ഷത വഹിച്ചു. ഡോ. അനിൽ ചേലേമ്പ്ര മുഖ്യപ്രഭാഷണം നടത്തി. പാലൊള്ളി മന വാസുദേവൻ നമ്പൂതിരിയുടെ മക്കളായ വാസുേദവൻ നമ്പൂതിരി, സുബ്രഹ്മണ്യൻ നമ്പൂതിരി, സത്യവതി, ഇന്ദിര, പന്തിഭോജനത്തിൽ പെങ്കടുത്തവരുടെ പിൻമുറക്കാരായ കാളി, ഗോപാലൻ, മല്ലിച്ചി, കുഞ്ഞാണി എന്ന മുഹമ്മദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പി.കെ. സൈനബ, എം. മുഹമ്മദ് സലീം, പി. നന്ദകുമാർ, എ. ശിവദാസൻ, പാലക്കീഴ് നാരായണൻ, എ. വിജയരാഘവൻ, എ.പി. അനിൽകുമാർ എം.എൽ.എ, എൻ. സൂപ്പി, പള്ളം മുരളി, സി. സേതുമാധവൻ, പി.പി. സുനീർ, ഇ.എം. രാധ, നിഷി അനിൽരാജ്, വി. രമേശൻ എന്നിവർ സംസാരിച്ചു. പടം.. pmna mc1 പന്തിഭോജനത്തിൽ പെങ്കടുക്കുന്ന മുൻമന്ത്രി പാലോളി മുഹമ്മദ്കുട്ടി പടം...pmna mc2 പന്തിഭോജനത്തിൽ പെങ്കടുത്തവർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.