'സബ്​ സെൻററിൽ പരിശോധന ക്യാമ്പ് പുനഃസ്​ഥാപിക്കണം'

വളാഞ്ചേരി: നഗരസഭയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിൽ കാവുംപുറത്ത് പ്രവർത്തിക്കുന്ന ഫാമിലി വെൽഫെയർ സബ് സ​െൻററിൽ മാസത്തിലൊരിക്കൽ ഉണ്ടായിരുന്ന ഡോക്ടറുടെ പരിശോധന ക്യാമ്പ് പുനഃസ്ഥാപിക്കണമെന്ന് കാവുംപുറം ടൗൺ മുസ്ലിം ലീഗ് കൺവെൻഷൻ ആവശ്യപ്പെട്ടു. ഇപ്പോൾ പരിശോധന പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മരുന്ന് വിതരണം കാവുംപുറത്തെ സബ്സ​െൻററിലുമാണ്. സർക്കാരി​െൻറ പുതിയ ഉത്തരവ് മൂലം നിത്യരോഗികളും വൃദ്ധരോഗികളും പ്രയാസത്തിലാണ്. യോഗത്തിൽ യു. ശിഹാബ് അധ്യക്ഷത വഹിച്ചു. എം.പി. ഹാരിസ്, സി. ദാവൂദ്, പി.പി. ഷാഫി, അഡ്വ. പി.പി. ഹമീദ്, വി. ഷറഫുദ്ദീൻ, കെ. മുജീബ്, നാസർ ആലുങ്ങൽ, എം. അൻവർ, എം.പി. താജുദ്ദീൻ എന്നിവർ സംസാരിച്ചു. ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്തി​െൻറയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധമരുന്ന് വിതരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ഉമ്മുകുൽസു ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എൻ. ഉമ്മുകുത്സു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വി. മഞ്ജുള ടീച്ചർ, വി.കെ. റജുല, ആയുർവേദ മെഡിക്കൽ ഓഫിസർ സി.വി. സന്ധ്യ, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി കെ.എസ്. മഞ്ജുഷ, സി.പി. ഉമ്മുകുത്സു, വി.ടി. അമീർ, പള്ളത്ത് വേലായുധൻ, കെ.പി.എ. സത്താർ, എൻ. മുഹമ്മദ്, പ്രവീണ രാജു, എ. അബൂബക്കർ, അബ്ദു കുളമ്പിൽ, പി.ടി. അബൂബക്കർ, കെ. സൽമത്ത് എന്നിവർ സംസാരിച്ചു. tirW9 പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ മരുന്നുകളുടെ കിറ്റ് വിതരണവും ബോധവത്കരണ ക്ലാസും ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ഉമ്മുകുത്സു ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.