pke4 pe

അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം പാലക്കാട്. വെണ്ണക്കര സർക്കാർ ഹൈസ്കൂളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. പ്രധാനാധ്യാപികയും പി.ടി.എ പ്രസിഡൻറും അഴിമതി നടത്തുന്നെന്ന രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരാതിയെ തുടർന്നാണ് പ്രകടനം. പ്രധാനധ്യാപികയുമായുള്ള ചർച്ചയിൽ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. വിദ്യാർഥിയുടെ രക്ഷിതാവല്ലാത്ത വ്യക്തിയെയാണ് സ്കൂൾ അധികൃതരും പ്രധാനാധ്യാപികയും പി.ടി.എ പ്രസിഡൻറായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് നാസർ ഹുസൈൻ, വി. ആറുമുഖൻ, കൃഷ്ണൻ, മൻസൂർ മണലാഞ്ചേരി, മണ്ഡലം പ്രസിഡൻറുമാരായ ഷമീർ, പ്രശോഭ് വത്സൻ, ദീപു, ഷാജി പുതുശ്ശേരി, അനീഷ്, ഫാറൂഖ്, ബഷീർ എന്നിവർ നേതൃത്വം നൽകി. സമൂഹ വിവാഹം സംഘടിപ്പിച്ചു കൊല്ലങ്കോട്: സായ് മെഡിക്കൽ സ​െൻറർ 15-ാം വാർഷികാഘോഷ ഭാഗമായി സംഗമം ഓഡിറ്റോറിയത്തിൽ സമൂഹ വിവാഹം സംഘടിപ്പിച്ചു. മുതലമട സ്വദേശികളായ മണികണ്ഠൻ, കനകം, പുതുനഗരം കൊടുവായൂർ സ്വദേശികളായ രതീഷ്, ഐശ്വര്യ എന്നിവരാണ് വിവാഹിതരായത്. വിവാഹ ചടങ്ങുകൾക്ക് കെ. ബാബു എം.എൽ.എ നേതൃത്വം നൽകി. വാർഷിക ആഘോഷവും എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശാലിനി കറുപ്പേഷ് അധ്യക്ഷത വഹിച്ചു. മുതലമട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബേബി സുധ, എലവഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുധ രവീന്ദ്രൻ, വടവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൈരന്ധ്രി, കെ.എ. ചന്ദ്രൻ, ടി.എൻ. രമേഷ്, ഡോ. അരുൺ ആനന്ദ്, ഡോ. പ്രതിഭ റാണി ഡോ. കൃഷ്ണ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.