mm5

കാർഡ് നൽകലിൽ ഒതുങ്ങി തെരുവുകച്ചവടക്കാരുടെ പുനരധിവാസം മലപ്പുറം: നഗരത്തിലെ തെരുവുകച്ചവടക്കാരുടെ പുനരധിവാസിപ്പിക്കുന്ന പദ്ധതി തിരിച്ചറിയൽ കാർഡ് അനുവദിച്ചതിൽ ഒതുങ്ങുന്നു. മാസങ്ങൾ പിന്നിട്ടിട്ടും നഗരസഭക്ക് ഇവരുടെ പൂർത്തിയാക്കാനായില്ല. പുനരധിവാസം നടക്കാതെ വന്നതോടെ ജില്ലയുടെ ഇതര ഭാഗങ്ങളിൽ ഉണ്ടായത് പോലെ നഗരത്തിലെയും തെരുവുകച്ചവടങ്ങൾ എപ്പോൾ വേണമെങ്കിലും ഒഴിപ്പിക്കാമെന്ന സ്ഥിതിയാണ്. ദേശീയപാത, പൊതുമരാമത്ത് വകുപ്പുകളുടെ സഹകരണമില്ലാതായതോടെ പദ്ധതി നഗരസഭ ഒഴിവാക്കിയ മട്ടാണ്. 140 തെരുവുകച്ചവടക്കാർ നഗരത്തിലുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. ഇതിൽ 89 പേർക്കാണ് കേന്ദ്ര തെരുവുകച്ചവട സംരക്ഷണ നിയമ പ്രകാരം ആദ്യഘട്ടം തിരിച്ചറിയൽ കാർഡ് അനുവദിച്ചത്. വിവിധ റോഡുവക്കുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ഇവർക്ക് സ്ഥിരമായി കച്ചവടം ചെയ്യാനുള്ള അവസരം നൽകുമെന്നായിരുന്നു നഗരസഭ പറഞ്ഞിരുന്നത്. ഇത് പ്രകാരം കുറച്ച് സ്ഥലങ്ങൾ അധികൃതർ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനിടക്കാണ് എൻ.എച്ചും പി.ഡബ്ല്യു.ഡിയും നിരത്തുവക്കിലെ കച്ചവടക്കാരെ ഒഴിപ്പിച്ച് തുടങ്ങിയത്. ഈ സമയത്ത് നഗരസഭയുടെ പദ്ധതിയുമായി സഹകരിക്കാനാകില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. അതേസമയം, കാർഡ് അനുവദിച്ചതോടെ പൊലീസി​െൻറയും മറ്റും പീഡനങ്ങൾ കുറഞ്ഞതായി കച്ചവടക്കാർ പറഞ്ഞു. ഈടില്ലാതെ 50,000 രൂപ വരെ ബാങ്ക് ലോൺ വരെ ലഭിച്ച കച്ചവടക്കാരും നഗരത്തിലുണ്ട്. മുഴുവൻ തെരുവ് കച്ചവടക്കാർക്കും തിരിച്ചറിയൽ കാർഡ് ലഭ്യമാക്കണമെന്നാണ് വഴിയോര കച്ചവടക്ഷേമ സമിതി ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.