ഗോള്‍ഡന്‍ ഗ്ളൗ ജേതാവ് മുഹമ്മദ് സലീമിന് വരവേല്‍പ്

പെരിന്തല്‍മണ്ണ: മുംബൈ കൊളാബോ കൂപ്പറേജ് ഗ്രൗണ്ടില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്പോര്‍ട്സ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ളൗ നേടിയ മൂവാറ്റുപുഴ നിര്‍മല കോളജിലെ ഗോള്‍ കീപ്പര്‍ പെരിന്തല്‍മണ്ണ പാറല്‍ വി. അബ്ദുല്‍ സലീമിന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി. പെരിന്തല്‍മണ്ണ ടൗണില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. ആനമങ്ങാട്, പാറല്‍, തൂത എന്നിവിടങ്ങളില്‍ വരവേല്‍പ് നല്‍കി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ക്ളബുകളും സന്നദ്ധ സംഘടനകളും ഉപഹാരങ്ങള്‍ സമ്മാനിച്ചു. റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്പോര്‍ട്സ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോളജ് ബോയ്സ് വിഭാഗത്തില്‍ രണ്ടാംസ്ഥാനക്കാരായ മൂവാറ്റുപുഴ നിര്‍മല കോളജിനായി മലപ്പുറത്തിന്‍െറ ഏഴു താരങ്ങളാണ് ബൂട്ടണിഞ്ഞത്. പാറല്‍ വാണില്‍ മുഹമ്മദ് അലിയുടെ മകനാണ് സലിം. ഡി.യു.എച്ച്.എസ്.എസ് തൂതയിലായിരുന്നു ഹയര്‍സെക്കന്‍ഡറി പഠനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.