ജാമിഅ സലഫിയ സമ്മേളനം സമാപിച്ചു

പുളിക്കല്‍: ആഗോളതലത്തില്‍ ഇസ്ലാമിനെതിരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ പക്വതയോടെ നേരിടാന്‍ വിശ്വാസിസമൂഹം തയാറാകണമെന്ന് പുളിക്കല്‍ ജാമിഅ സലഫിയ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. സമാപന പൊതുസമ്മേളനം കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ടി.പി. അബ്ദുറസാഖ് ബാഖവി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. വി.വി. പ്രകാശ്, എന്‍. പ്രമോദ് ദാസ്, പി.കെ. സക്കരിയ സ്വലാഹി, നിസാര്‍ ഒളവണ്ണ, പി.കെ. ജംഷീര്‍ ഫാറൂഖി, ജാസിര്‍ രണ്ടത്താണി, പി. സുരേന്ദ്രന്‍, മുനീര്‍ മദനി, എം. അബ്ദുറഹ്മാന്‍ സലഫി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍ എന്നിവര്‍ സംസാരിച്ചു. ബാല സമ്മേളനം എം.എസ്.എം സംസ്ഥാന പ്രസിഡന്‍റ് ജലീല്‍ മാമാങ്കര ഉദ്ഘാടനം ചെയ്തു. സലീല്‍ മദനി അധ്യക്ഷത വഹിച്ചു. ഷാനവാസ് പറവൂര്‍, അബ്ദുസ്സലാം അന്‍സാരി താനാളൂര്‍ എന്നിവര്‍ സംസാരിച്ചു. കുടുംബ സംഗമം കെ.എന്‍.എം സംസ്ഥാന സെക്രട്ടറി പാലത്ത് അബ്ദുറഹ്മാന്‍ മദനി ഉദ്ഘാടനം ചെയ്തു. എം.ടി. അബ്ദുസ്സമദ് സുല്ലമി അധ്യക്ഷത വഹിച്ചു. എ. അസ്ഗറലി, ജൗഹര്‍ അയനിക്കോട്, അബ്ദുല്‍ ഹസീബ് മദനി, പി.എം.എ. ഗഫൂര്‍, ഡോ. മുഹമ്മദ് ഷാന്‍ എന്നിവര്‍ സംസാരിച്ചു. വനിത സമ്മേളനം എം.ജി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ശമീമ ഇസ്ലാഹിയ്യ ഉദ്ഘാടനം ചെയ്തു. ആമിന അന്‍വാരിയ്യ അധ്യക്ഷത വഹിച്ചു. ജമീല ടീച്ചര്‍ എടവണ്ണ, ആമിന അബൂബക്കര്‍, ഡോ. അന്‍ശി ഷാന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്തംഗം ഷറീന ഹസീബ് അവാര്‍ഡ് ദാനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുനീറ അബ്ദുല്‍ വഹാബ് മാഗസിന്‍ പ്രകാശനം നിര്‍വഹിച്ചു. പൂര്‍വ വിദ്യാര്‍ഥി സമ്മേളനം കെ.പി. സക്കരിയ്യ ഉദ്ഘാടനം ചെയ്തു. മായിന്‍കുട്ടി സുല്ലമി അധ്യക്ഷത വഹിച്ചു. ഡോ. ഐ.പി. അബ്ദുസ്സലാം, ഡോ. ജാബിര്‍ അമാനി, ഡോ. അബ്ദുറഹ്മാന്‍ ആദൃശ്ശേരി എന്നിവര്‍ സംസാരിച്ചു. ഉന്നതവിജയം നേടിയ പൂര്‍വ വിദ്യാര്‍ഥികളായ ഡോ. പി.എ. സലീം, ഡോ. ടി.കെ. യൂസുഫ് സലഫി, ഡോ. പി. മുഹമ്മദ്, ഡോ. പി. അബ്ദു എന്നിവരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.