താഴത്തങ്ങാടി ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി

അരീക്കോട്: ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് താഴത്തങ്ങാടിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. 144 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ കെ. രതീഷാണ് വിജയിച്ചത്. മുന്‍ ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ യു.ഡി.എഫിലെ എന്‍.എം. രാജനെയാണ് പരാജയപ്പെടുത്തിയത്. ആകെയുള്ള 18 വാര്‍ഡുകളില്‍ യു.ഡി.എഫിന് പത്തും എല്‍.ഡി.എഫിന് എട്ടുമാണ് നിലവിലെ സീറ്റ്. താഴത്തങ്ങാടിയില്‍ എല്‍.ഡി.എഫിലെ അഡ്വ. സി. വാസു ഗവ. പബ്ളിക് പ്രോസിക്യൂട്ടറായി നിയമിതനായതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അഡ്വ. സി. വാസുവിന്‍െറ ഭൂരിപക്ഷം 196 വോട്ടായിരുന്നു. പട്ടികജാതി വിഭാഗത്തിന്ന് സംവരണം ചെയ്ത വാര്‍ഡിലെ തെരഞ്ഞെടുപ്പ് വാശിയേറിയതായിരുന്നു. എല്‍.ഡി.എഫ് ആഹ്ളാദ പ്രകടനം നടത്തി. തെരഞ്ഞെടുക്കപ്പെട്ട കെ. രതീഷ് ഡി.വൈ.എഫ്.ഐ ബ്ളോക്ക് കമ്മറ്റി അംഗവും പട്ടികജാതി ക്ഷേമസമിതി മണ്ഡലം പ്രസിഡന്‍റുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.