മാലിന്യത്തോട് മല്ലിട്ട് മലപ്പുറം

മലപ്പുറം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കാരാത്തോട്ടെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം തള്ളുന്നത് നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച അടിയന്തര കൗണ്‍സില്‍ യോഗം ചേരുന്നു. ഇവിടെ മാലിന്യം കത്തിച്ചതായി കണ്ട പ്രദേശവാസികള്‍ ചൊവ്വാഴ്ചയാണ് നഗരസഭയുടെ വാഹനങ്ങള്‍ തടഞ്ഞത്. രണ്ട് ദിവസമായി നഗരത്തില്‍ മാലിന്യ ശേഖരണം നടക്കുന്നില്ല. വര്‍ഷങ്ങളായി നഗരസഭയിലെ മാലിന്യം വാഹനങ്ങളില്‍ ശേഖരിച്ച് കാരാത്തോട്ടെ ട്രഞ്ചിങ് ഗ്രൗണ്ടിലാണ് തള്ളുന്നത്. ഇവ സംസ്കരിച്ച് വളമാക്കുകയാണ് ചെയ്യാറ്. എന്നാല്‍ മാലിന്യം കത്തിച്ചുകളഞ്ഞതോടെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ കക്ഷിഭേദമന്യേ രംഗത്തത്തെുകയാണ്. മേലില്‍ മാലിന്യം നിക്ഷേപിക്കാന്‍ അനുവദിക്കില്ളെന്ന് അറിയിച്ച നാട്ടുകാര്‍ വാഹനങ്ങള്‍ തടയുകയും ചെയ്തു. ജനരോഷം തണുപ്പിക്കാന്‍ ഭരണനേതൃത്വത്തിലെ പ്രമുഖര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും ഫലമുണ്ടായില്ല. ചൊവ്വാഴ്ച തിരിച്ചയച്ച മാലിന്യം നഗരസഭ ഓഫിസ് വളപ്പില്‍ വാഹനത്തില്‍ അതേപടി കിടക്കുകയാണ്. കുറച്ച് കത്തിച്ചുകളഞ്ഞു. രണ്ട് ദിവസമായി മാലിന്യം ശേഖരിക്കാത്തത് നഗരസഭവാസികള്‍ക്കും വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായിട്ടുണ്ട്. പലയിടത്തും റോഡരികില്‍ മാലിന്യം കിടക്കുന്നതിനാല്‍ ആളുകള്‍ക്ക് വഴി നടക്കാനാവാത്ത അവസ്ഥയാണ്. ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം കത്തിക്കരുതെന്ന് നിര്‍ദേശം കൊടുത്തിരുന്നതായി ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല പറയുന്നു. ഭാവി പരിപാടികള്‍ വെള്ളിയാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് അവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.