താനൂര്‍ സ്വദേശി ലോക ശരീരസൗന്ദര്യ മത്സരത്തിന്

താനൂര്‍: കുവൈത്തില്‍ നടക്കുന്ന ലോക ശരീര സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ താനൂര്‍ ത്വാഹാ ബീച്ച് സ്വദേശി അന്‍വറിന് അവസരം. കഴിഞ്ഞമാസം കുവൈത്തില്‍ നടന്ന മത്സരത്തില്‍ ‘മിസ്റ്റര്‍ കുവൈത്ത് -2017’ ആയി തെരഞ്ഞെടുക്കപ്പെട്ട അന്‍വര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് മേയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. എറണാകുളത്ത് നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ അന്‍വര്‍ ‘മിസ്റ്റര്‍ കേരള -2017’യായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015ല്‍ മിസ്റ്റര്‍ മാമാങ്ക പട്ടവും മിസ്റ്റര്‍ മലപ്പുറം റണ്ണറപ്പും മിസ്റ്റര്‍ കേരള റണ്ണറപ്പും 2016ല്‍ മിസ്റ്റര്‍ മലപ്പുറവും ആയിട്ടുണ്ട്. താനൂര്‍ ത്വാഹാ ബീച്ചിലെ ചീമ്പാളിന്‍െറ പുരക്കല്‍ കുഞ്ഞിമുഹമ്മദിന്‍െറയും ആയിശക്കുട്ടിയുടെയും മകനാണ്. സൗദാബിയാണ് ഭാര്യ. മുഹമ്മദ് സനദ്, നൂറ അന്‍വര്‍ എന്നിവര്‍ മക്കളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.