മഞ്ചേരി: തേക്കുമരം മുറിക്കുന്നതിനിടെ തടി ഭാഗം ദേഹത്തിടിച്ച് കയറില്‍ തൂങ്ങിയാടിയ യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഫയര്‍ഫോഴ്സിന്‍െറ അവസരോചിത ഇടപ്പെടലാണ് യുവാവിന്‍െറ ജീവന്‍ രക്ഷിച്ചത്. ആനക്കയം ചേപ്പൂരിലെ മഞ്ചപ്പുള്ളി സെയ്തലവിയുടെ വീട്ടുമുറ്റത്തെ തേക്ക് മുറിക്കാന്‍ കയറിയ തൊഴിലാളി ഊരക്കോട്ടില്‍ മുഹമ്മദ് അശ്റഫാണ് (43) അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് 12.45 ഓടെയാണ് അപകടം. 45 അടിയോളം ഉയരമുള്ള തേക്ക് മുറിക്കാന്‍ കയറിയ അശ്റഫ് ആദ്യം കൊമ്പുകള്‍ വെട്ടിയിറക്കി. പിന്നീട് ഏറ്റവും മുകള്‍ ഭാഗം വെട്ടി താഴെയിടുമ്പോള്‍ തെറിച്ച് ദേഹത്ത് തട്ടുകയായിരുന്നു. ശരീരത്തില്‍ കയറിട്ട് മരത്തില്‍ ബന്ധിപ്പിച്ചതിനാല്‍ അശ്റഫ് താഴെ വീഴാതെ തലകീഴായി മരത്തില്‍ തൂങ്ങിനിന്നു. മരമിടിച്ചതിന്‍െറ ആഘാതത്തില്‍ ബോധം പോയതായും പറയുന്നു. അപകടം കണ്ടുതാഴെ നിന്നിരുന്ന രണ്ടുപേര്‍ മരത്തില്‍ കയറി മുഹമ്മദ് അശ്റഫിനെ താങ്ങി നിര്‍ത്തി. പിന്നീട് മഞ്ചേരി ഫയര്‍ഫോഴ്സ് യൂനിറ്റിലെ അംഗങ്ങള്‍ എത്തി നീളമുള്ള ഗോവണി ചാരി മരത്തിന് മുകളില്‍ കയറി. അതേസമയം, മരത്തിന്‍െറ കൊമ്പുകളെല്ലാം വെട്ടിയിട്ടതിനാല്‍ പരിക്കേറ്റയാളെ വലക്കകത്താക്കി തൂക്കിയിറക്കാന്‍ അഗ്നിശമനസേനാംഗങ്ങള്‍ പ്രയാസപ്പെട്ടു. താങ്ങിപ്പിടിച്ച് വല തൂക്കിയിറക്കി ഏറെ സാഹസപ്പെട്ടാണ് ഇദ്ദേഹത്തെ താഴെയിറക്കിയത്. പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മുഹമ്മദ് അശ്റഫ്. ഫയര്‍ഫോഴ്സ് യൂനിറ്റിലെ എം. പ്രദീപ് കുമാര്‍, കെ. മുഹമ്മദ് സലീം എന്നിവരാണ് മരത്തില്‍ കയറി മുഹമ്മദ് അശ്റഫിനെ താഴെയിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.