ഇ. അഹമ്മദിന്‍െറ മരണം പുതിയ പോരാട്ടത്തിന് തുടക്കം കുറിച്ചു –കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇ. അഹമ്മദിന്‍െറ മരണം രാജ്യത്തെ ഏകാധിപത്യം അവസാനിപ്പിക്കുന്നതിന് നിമിത്തമാകുമെന്നും അത് പുതിയ പോരാട്ടത്തിന് തുടക്കം കുറിച്ചെന്നും പി.കെ. കുഞ്ഞാലിക്കുട്ടി. ‘മരണക്കിടക്കയിലും ഫാഷിസം’ പ്രമേയത്തില്‍ മുസ്ലിം ലീഗ് ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമവും ഇ. അഹമ്മദ് അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിനും ഏകാധിപത്യത്തിനുമെതിരെ ശബ്ദമുയര്‍ത്തുകയും അതിനെതിരെ പോരാടുകയും ചെയ്ത വ്യക്തിയാണ് ഇ. അഹമ്മദെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ല പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മദീജ്, പി.വി. അബ്ദുല്‍ വഹാബ് എം.പി, ആര്യാടന്‍ മുഹമ്മദ്, സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയില്‍, ഡി.സി.സി പ്രസിഡന്‍റ് വി.വി. പ്രകാശ്, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ഇ.എന്‍. മോഹന്‍ദാസ്, ജനതാദള്‍(യു) ജില്ല പ്രസിഡന്‍റ് സബാഹ് പുല്‍പറ്റ, അഡ്വ. യു.എ. ലത്തീഫ്, സി.പി. ബാവ ഹാജി, അഡ്വ. കെ.എന്‍.എ. ഖാദര്‍, എം.എല്‍.എമാരായ പി. ഉബൈദുല്ല, കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി. ഇബ്രാഹിം, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.