വെള്ളമടിച്ച ഡ്രൈവര്‍മാരെ തേടി സ്വകാര്യ ബസുകളില്‍ പൊലീസ് പരിശോധന

മലപ്പുറം: മദ്യപിച്ച് വാഹനമോടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ജില്ലയിലെ സ്വകാര്യബസുകളില്‍ പൊലീസ് പരിശോധന നടത്തി. രാവിലെ അഞ്ചിന് ആരംഭിച്ച പ്രത്യേക പരിശോധന അവസാനിച്ചത് രാവിലെ പത്തരയോടെയായിരുന്നു. ഹാന്‍സ് അടക്കമുള്ള ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാരെയും പൊലീസ് പിടികൂടി. തിരൂര്‍-മഞ്ചേരി, മലപ്പുറം-കൊണ്ടോട്ടി, മലപ്പുറം-കോട്ടക്കല്‍, മലപ്പുറം-പെരിന്തല്‍മണ്ണ തുടങ്ങിയ റൂട്ടുകളിലോടുന്ന 75 ബസുകളാണ് മലപ്പുറം പൊലീസിന്‍െറ നേതൃത്വത്തില്‍ പരിശോധിച്ചത്. മദ്യപിച്ച കേസുകള്‍ കണ്ടത്തൊനായില്ല. മറ്റു നിയമലംഘനങ്ങള്‍ കണ്ടത്തെിയ ഏതാനും ബസുകളില്‍നിന്ന് 1000 രൂപ പിഴയിനത്തില്‍ ലഭിച്ചു. ഹാന്‍സ് ഉപയോഗം, യൂനിഫോം ധരിക്കാതെയുള്ള ഡ്രൈവിങ് തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് പിഴയിട്ടതെന്ന് മലപ്പുറം എസ്.ഐ ബി.എസ്. ബിനു പറഞ്ഞു. സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രശാന്ത്, സജിത്ത് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. എടവണ്ണയില്‍ 34 ബസുകള്‍ പരിശോധിച്ചു. നിയമലംഘനം കണ്ടത്തെിയില്ല. വേങ്ങര: വേങ്ങരയില്‍ 27 സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാരെ പരിശോധനക്ക് വിധേയമാക്കിയെങ്കിലും ഒരാളെ പോലും മദ്യപിച്ചു വാഹനമോടിച്ചതായി കണ്ടത്തെിയില്ളെന്ന് എസ്.ഐ ഹരിദാസന്‍ പറഞ്ഞു. ബുധനാഴ്ച 46 വാഹനങ്ങള്‍ പരിശോധിച്ചതില്‍ അമിതവേഗതയില്‍ വാഹനമോടിച്ചതിന് ഒരു ലോറിയും രണ്ട് ജീപ്പും ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ നടപടിയെടുത്തു. അമിതവേഗതയില്‍ ബൈക്ക് ഓടിച്ചവര്‍ക്ക് താക്കീത് നല്‍കി. പരിശോധനക്ക് വേങ്ങര എസ്.ഐ വി. ഹരിദാസന്‍ നേതൃത്വം നല്‍കി. വളാഞ്ചേരി: വളാഞ്ചേരിയില്‍ രണ്ടുദിവസങ്ങളിലായി 26ഓളം സ്കൂള്‍ ബസുകളും 36 സ്വകാര്യ ബസുകളും പരിശോധിച്ചു. ആരെയും പിടികൂടാനായില്ല. വളാഞ്ചേരി എസ്.ഐ ബഷീര്‍ സി. ചിറക്കല്‍ നേതൃത്വം നല്‍കി. മങ്കട: പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 20 സ്കൂള്‍ ബസുകള്‍ പരിശോധിച്ചതായി മങ്കട എസ്.ഐ ജോര്‍ജ് ചെറിയാന്‍ പറഞ്ഞു. ആരെയും മദ്യപിച്ചതായി കണ്ടത്തൊനായില്ല. പരിശോധന വരുംദിനങ്ങളിലും തുടരും. കാളികാവ്: കാളികാവില്‍ അഡീഷനല്‍ എസ്.ഐ ഇ.വി. സുരേഷ് കുമാറിന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ല പൊലീസ് സൂപ്രണ്ടിന്‍െറ നിര്‍ദേശ പ്രകാരമാണ് പരിശോധനയെന്നും ആരെയും മദ്യപിച്ച് വാഹനമോടിക്കുന്നതായി കണ്ടത്തെിയില്ളെന്നും എസ്.ഐ പറഞ്ഞു. സി.പി.ഒ ജയേഷും പരിശോധനയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.