പറപ്പൂരില്‍ നസീറ വൈസ് പ്രസിഡൻറ്

വേങ്ങര: പറപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറായി ജനകീയ മുന്നണിയിലെ കോണ്‍ഗ്രസ് അംഗം തൂമ്പത്ത് നസീറയെ തെരഞ്ഞെടുത്തു. ധാരണ പ്രകാരം പ്രസിഡൻറ് സ്ഥാനം കോണ്‍ഗ്രസ് സി.പി.എമ്മിന് ഒഴിഞ്ഞുകൊടുത്തതിനെ തുടര്‍ന്ന് സി.പി.എം വഹിച്ചിരുന്ന വൈസ് പ്രസിഡൻറ് സ്ഥാനം കോണ്‍ഗ്രസിന് നൽകാനാണ് വൈസ് പ്രസിഡൻറായിരുന്ന പി.വി.കെ. ഹസീന സ്ഥാനം ഒഴിഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ഏഴിനെതിരെ 12 വോട്ടുകള്‍ക്കാണ് തൂമ്പത്ത് നസീറ തെരഞ്ഞെടുക്കപ്പെട്ടത്. 19-ാം വാര്‍ഡ് അംഗമാണ് നസീറ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.