'മാനവീയം ഇശലിമ്പം' വൈദ്യർ മഹോത്സവം 24 മുതൽ

'മാനവീയം ഇശലിമ്പം'; വൈദ്യർ മഹോത്സവം 24 മുതൽ കൊണ്ടോട്ടി: ഇൗ വർഷത്തെ മോയിൻകുട്ടി വൈദ്യർ മഹോത്സവം ഡിസംബർ 24 മുതൽ ആരംഭിക്കുമെന്ന് മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'മാനവീയം ഇശലിമ്പം' പേരിലാണ് മോയിൻകുട്ടി വൈദ്യരുടെ 125ാം ചരമവാർഷികത്തിൽ മഹോത്സവം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലായി നടക്കുന്ന മഹോത്സവത്തി​െൻറ ഉദ്ഘാടനം 24ന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം വെള്ളയമ്പലം മാനവീയം വീഥിയിൽ മുൻമന്ത്രി എം.എ. ബേബി നിർവഹിക്കും. മോയിൻകുട്ടി വൈദ്യർ പതിപ്പി​െൻറ പ്രകാശനം സുഗതകുമാരിയും 'ഹുസ്നുൽ ജമാൽ ബദ്റുൽ മുനീർ' പുനരാഖ്യാനത്തി​െൻറ ഇംഗ്ലീഷ് പതിപ്പി​െൻറ പ്രകാശനം സക്കറിയയും നിർവഹിക്കും. തുടർന്ന് 'മാനവീയം ഇശലിമ്പം' പരിപാടിയുണ്ടാകും. 25ന് ഇൗരാറ്റുപേട്ടയിലും 26ന് പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലുമാണ് പരിപാടികൾ. 27 മുതൽ 30 വരെയാണ് അക്കാദമിയിലെ പരിപാടി. വൈദ്യർ മഹോത്സവത്തി​െൻറ സമാപനവും അക്കാദമിയിൽ പുതുതായി ഒരുക്കിയ 'മാനവീയം' വേദിയുടെ ഉദ്ഘാടനവും മന്ത്രി എ.കെ. ബാലൻ 30ന് വൈകീട്ട് 6.30ന് നിർവഹിക്കും. 'ൈവദ്യർ രാവ്' മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയും നടക്കും. പാടിപ്പറയൽ മേള വ്യാഴാഴ്്ച തുടങ്ങും. വാർത്തസമ്മേളനത്തിൽ അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, ജോയൻറ് സെക്രട്ടറി ഡോ. കെ.കെ. മുഹമ്മദ് അബ്ദുൽ സത്താർ, അംഗങ്ങളായ പി. അബ്ദുറഹ്മാൻ, കെ.എ. ജബ്ബാർ, കെ.പി. സന്തോഷ്, വി. അബ്ദുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.