കാലിക്കറ്റ് സർവകലാശാല

അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് സംഘടിപ്പിക്കുന്ന ദക്ഷിണ മേഖലാ വൈസ് ചാൻസലർമാരുടെ സമ്മേളനം ഡിസംബർ 18, 19 തിയതികളിൽ യിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (എ.ഐ.യു)സംഘടിപ്പിക്കുന്ന വൈസ് ചാൻസലർമാരുടെ ദക്ഷിണ മേഖലാ സമ്മേളനത്തിന് ആദ്യമായി ആതിഥ്യം വഹിക്കുന്നു. ഡിസംബർ 18, 19 തിയതികളിൽ നടക്കുന്ന സമ്മേളനത്തിെൻ്റ ഉദ്ഘാടനം, സർവകലാശാലാ കാമ്പസിലെ സെനറ്റ് ഹാളിൽ ാ ചാൻസലർ കൂടിയായ ഗവർണർ ജസ്റ്റിസ് പി. സദാശിവം 18–ന് രാവിലെ 11 മണിക്ക് നിർവഹിക്കും. ഉന്നത വിദ്യാകേന്ദ്രങ്ങളുടെ രൂപകൽപനയിൽ ഡിജിറ്റൽവൽക്കരണത്തിെൻ്റ പങ്ക് എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിെൻ്റ പ്രമേയം. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ സർവകലാശാലകളിൽ നിന്നുള്ള വൈസ് ചാൻസലർമാർ, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിെൻ്റ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രിയും സർവകലാശാലാ േപ്രാ–ചാൻസലറുമായ െപ്രാഫ.സി.രവീന്ദ്രനാഥ് അധ്യക്ഷനായിരിക്കും. വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ, േപ്രാ–വൈസ് ചാൻസലർ ഡോ.പി.മോഹൻ, രജിസ്ട്രാർ ഡോ.ടി.എ.അബ്ദുൽ മജീദ്, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (എ.ഐ.യു) സെക്രട്ടറി ജനറൽ െപ്രാഫ.ഫുർഖാൻ ഖമർ, പ്രസിഡൻ്റ് െപ്രാഫ.പ്രീതം ബാബു ശർമ എന്നിവർ പങ്കെടുക്കും. നവീകരിച്ച സെനറ്റ് ഹൗസിെൻ്റ ഉദ്ഘാടനം, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് പ്രസിദ്ധീകരിക്കുന്ന യൂണിവേഴ്സിറ്റി ന്യൂസിെൻ്റ പ്രത്യേക പതിപ്പിെൻ്റ പ്രകാശനം എന്നിവയും ഗവർണർ ഇതേ ചടങ്ങിൽ നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽവൽക്കരണം എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ കൺസോർഷ്യം ഓഫ് എഡ്യുക്കേഷണൽ കമ്മ്യൂണിക്കേഷൻ ഡയരക്ടർ െപ്രാഫ.രജ്ബീർ സിങ് അധ്യക്ഷനായിരിക്കും. വി.ഐ.ടി സർവകലാശാലാ വൈസ് ചാൻസലർ ഡോ.ആനന്ദ് എ. സാമുവൽ, എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ.കുഞ്ചറിയ പി. ഐസക്, ാ വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ലോക നിലവാരത്തിലുള്ള സർവകലാശാലകൾ: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ അധ്യക്ഷത വഹിക്കും. ഭാരതിയാർ സർവകലാശാലാ വൈസ് ചാൻസലർ െപ്രാഫ. എ.ഗണപതി, ചെന്നൈ ബി.എസ്.എ ക്രസൻ്റ് സർവകലാശാലാ വൈസ് ചാൻസലർ െപ്രാഫ.സാഹുൽ ഹമീദ് ബിൻ അബുബക്കർ, ചെന്നൈ ശ്രീരാമചന്ദ്ര സർവകലാശാലാ വൈസ് ചാൻസലർ ഡോ.പി.വി.വിജയരാഘവൻ എന്നിവർ പങ്കെടുക്കും. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് കാര്യങ്ങൾക്കായുള്ള സെഷനിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (എ.ഐ.യു) സെക്രട്ടറി ജനറൽ െപ്രാഫ.ഫുർഖാൻ ഖമർ അധ്യക്ഷത വഹിക്കും. രണ്ടാം ദിവസമായ 19–ന് സർവകാലശാലാ റാങ്കിംഗും അക്രഡിറ്റേഷനും എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ കർണാടകയിലെ അക്കാമഹാദേവി വനിതാ സർവകലാശാലാ വൈസ് ചാൻസലർ െപ്രാഫ.സാബിഹ അധ്യക്ഷയായിരിക്കും. പുതുച്ചേരി ശ്രീ ബാലാജി വിദ്യാ പീഠം വൈസ് ചാൻസലർ െപ്രാഫ.കെ.ആർ.സേതുരാമൻ, ബെൽഗാം കെ.എൽ.ഇ സർവകലാശാലാ വൈസ് ചാൻസലർ ഡോ.വിവേക് എ. സാവോജി, ബാംഗ്ലൂരിലെ നാഷണൽ അസസ്മെൻ്റ് ആൻ്റ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) അക്കാദമിക് കൺസൾട്ടൻ്റ് െപ്രാഫ.എം.പി.രാജൻ എന്നിവർ പങ്കെടുക്കും. സമാപന പ്രഭാഷണം ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.നിർവഹിക്കും. ാ ഇേൻ്റണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ.എം.മനോഹരൻ സമ്മേളന റിപ്പോർട്ട് അവതരിപ്പിക്കും. സുവർണ്ണ ജൂബിലി വർഷത്തിൽ ആതിഥ്യം വഹിക്കുന്ന ദക്ഷിണ മേഖല വൈസ് ചാൻസലർമാരുടെ സമ്മേളനം മികവുറ്റതാക്കുന്നതിന് എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ഗൗരവതരമായ ചർച്ചകൾ നടക്കുന്ന സമ്മേളനത്തിന് അർഹമായ പ്രാധാന്യം നൽകണമെന്ന് മാധ്യമ സുഹൃത്തുക്കളോട് പ്രത്യേകം താൽപ്പര്യപ്പെടുന്നു. വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ: വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ, േപ്രാ–വൈസ് ചാൻസലർ ഡോ.പി.മോഹൻ, രജിസ്ട്രാർ ഡോ.ടി.എ.അബ്ദുൽ മജീദ്, സിൻ്റിക്കേറ്റ് അംഗങ്ങളായ കെ.കെ.ഹനീഫ, െപ്രാഫ.ആർ.ബിന്ദു, ഇേൻ്റണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ.എം.മനോഹരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.