നെല്ല് സംഭരണത്തിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ

കുഴൽമന്ദം: ജില്ലയിലെ നെല്ല് സംഭരണത്തിൽ മില്ലുടമകളും ഏജൻറുമാരും ചില ഉദ്യോഗസ്ഥരും വ്യാപക ക്രമക്കേട് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലയിലെ പ്രധാന കൃഷി ഓഫിസുകളിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. വിജിലൻസ് റിപ്പോർട്ടിനെ തുടർന്നാണ് സിവിൽ സപ്ലൈസ് കോർപറേഷനിലെ വകുപ്പുതല വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ആലത്തൂർ, കണ്ണാടി, കുഴൽമന്ദം കൃഷിഭവനുകളും മറ്റു ചില നെല്ലുസംഭരണ കേന്ദങ്ങളിലും സംഘം പരിശോധന നടത്തി. നെല്ലു സംഭരണം ആരംഭിക്കുന്നത് മുതൽ സ്വകാര്യ മില്ലുടമകളും ഏജൻറുമാരുടെയും ഇടപെടലുെണ്ടന്നും അന്വേഷണ സംഘം 'മാധ്യമ'ത്തോടു പറഞ്ഞു. സംഭരണം നീണ്ടുപോകുന്നതും ആസൂത്രിതമാണ്. ഇതിന് ഒരു വിഭാഗം ജീവക്കാരുടെ പിന്തുണയും ഇവർക്കുണ്ട്. ജീവനക്കാർ നെല്ല് പരിശോധനക്കായി കർഷകരുടെ സംഭരണകേന്ദ്രങ്ങളിൽ എത്തുന്നിെല്ലന്ന് അന്വേഷണോദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. നെല്ലി​െൻറ അളവ് രേഖപ്പെടുത്തുന്ന പി.ആർ.എസ് രശീത് നൽകേണ്ടത് ജീവനക്കാരാണ്. എന്നാൽ, ഏജൻറുമാർ അവരുടെ താൽപര്യപ്രകാരമാണ് ഇവ ഉപയോഗിക്കുന്നത്. പാലക്കാടൻ മട്ട ഉൾപ്പെടെ ജില്ലയിൽ ഉൽപാദിപ്പിക്കുന്ന അരിക്ക് മാർക്കറ്റിൽ ഉയർന്ന ഡിമാൻഡാണ്. പാലക്കാടൻ നെല്ലിന് ഈർപ്പം കുറവായതിനാൽ കൂടുതൽ അളവിൽ അരി ലഭിക്കുന്നു. ഓപൺ മാർക്കറ്റിലും സപ്ലൈകോക്കും നെല്ലുസംഭരിക്കുന്നത് സ്വകാര്യ ഏജൻറുമാരാണ്. ഓപൺ മാർക്കറ്റിൽ തുച്ഛവിലയ്ക്ക് സംഭരിക്കുന്ന െനല്ല് കർഷകരുടെ പെർമിറ്റിലൂടെ സപ്ലൈകോക്ക് വിൽക്കുമ്പോൾ കിലോ നെല്ലിന് ഏഴ് രൂപയുടെ ലാഭമാണ് മില്ലുടമകൾക്ക് ലഭിക്കുന്നത്. പെർമിറ്റ് നൽകുന്ന കർഷകന് കിലോക്ക് ഒരു രൂപ നൽകി ബാക്കി മറ്റുള്ളവർ വീതിക്കുന്നതായിട്ടാണ് സൂചന. ഇതിലൂടെ സർക്കാറിന് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഏജൻറുമാർ കൊയ്ത്തു കഴിഞ്ഞ ഉടനെ സംഭരിക്കല്ല എന്ന ഭയത്താൻ പല കർഷകരും ഏജൻറുമാരുടെ ഇംഗിതത്തിന് വഴങ്ങുന്ന സ്ഥിതിയാണുള്ളത്. കഞ്ചാവ് ചെടികൾ നശിപ്പിച്ചു അഗളി: അട്ടപ്പാടിയിൽ ശിരുവാണി പുഴയുടെ തീരത്തുനിന്നും 44 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. പാലക്കാട് എക്‌സൈസ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ എം. സുരേഷി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ചെടികൾ കണ്ടെത്തി നശിപ്പിച്ചത്. അഗളി നായ്ക്കർപ്പാടി കാരയൂർ ഊരിന് സമീപം പുഴയോട് ചേർന്നുള്ള ഭൂമിയിലാണ് ചെടികൾ നട്ടിരുന്നത്. രണ്ടു മാസത്തിലധികം പ്രായമായ ചെടികൾ തടം കെട്ടി സംരക്ഷിച്ച നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും എക്‌സൈസ് സംഘം പറഞ്ഞു. പ്രിവൻറിവ് ഓഫിസർ എം. യൂനസ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ പി.ടി. ശിവപ്രസാദ്, ആർ. രജിത്ത്, യു. അരുൺ, ലിജിത, ലൂക്കോസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.