pkdkala4

മിമിക്രിയിൽ ഡബിളടിച്ച് അശ്വിൻ ചിറ്റൂർ: പഴമയുടെ പെരുമ നിലനിർത്തി പുതുമയുടെ പൊലിമയെ സ്വാഗതം ചെയ്ത് ജില്ല സ്കൂൾ കലോത്സവത്തിൽ രണ്ടാംതവണയും മിമിക്രിയിൽ വി. അശ്വിന് ഒന്നാം സ്ഥാനം. പ്രഭാതം പൊട്ടിവിടരുന്നതും പ്രമുഖ നടന്മാരുടെ ശബ്ദാനുകരണവുമല്ലാതെ വളരെക്കുറച്ച് മത്സരാർഥികൾ മാത്രമാണ് നിലവാരമുള്ള പ്രകടനം കാഴ്ചെവച്ചത്. പഴയ കാലത്തി​െൻറ നന്മകളും പുത്തൻകാലത്തി​െൻറ അഭിരുചികളും മൊബൈൽ റിങ് ടോണിൽനിന്ന് തുടങ്ങി ശബ്ദാനുകരണങ്ങളിലൂടെ മികവുറ്റതാക്കിയാണ് അശ്വിൻ വ്യത്യസ്തമായത്. ആലത്തൂർ പുതിയങ്കം സ്വദേശി വിജയ​െൻറയും ജയന്തിയുടെയും മകനാണ്. പത്ത് പേരാണ് ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ചത്. മിമിക്രി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസിലെ വിദ്യാർഥികൾക്കാണ്. ഹൈസ്കൂൾ വിഭാഗത്തിൽ പത്താം ക്ലാസുകാരൻ വി. അശ്വിൻ ഒന്നാം സ്ഥാനം നേടിയപ്പോൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ യു. അക്ഷയ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ധനൂപ് അക്കിക്കാവ് ആണ് ഇരുവരുടെയും മിമിക്രി പരിശീലകൻ. കഴിഞ്ഞ രണ്ട് വർഷമായി ഇദ്ദേഹത്തിന് കീഴിലാണ് ഇവരുടെ പരിശീലനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.