കോയമ്പത്തൂർ: വാൾപാറ മേഖലയിൽ രണ്ടാഴ്ചക്കാലം വിഹരിച്ചിരുന്ന കാട്ടാന കുങ്കിയാനകളുടെ സഹായത്തോടെ വനത്തിലേക്ക് തിരിച്ചുവിടുന്നതിനിടെ ചെരിഞ്ഞു. വാൾപാറ കരുമല എസ്റ്റേറ്റ് ഭാഗത്ത് ഭീതിപടർത്തിയ പിടിയാന ശനിയാഴ്ച ൈവകീട്ട് തോട്ടം തൊഴിലാളിയെ കൊലപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വാൾപാറയിൽ വൻ ജനകീയരോഷമാണ് ഉയർന്നത്. തുടർന്ന് മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ വനഭാഗത്തേക്ക് വിരട്ടിയോടിക്കുകയായിരുന്നു. എന്നാൽ, വനാതിർത്തിയിൽവെച്ച് ചെരിഞ്ഞു. 55 വയസ്സ് കണക്കാക്കുന്ന ആനയുടെ ശരീരമാസകലം വൃണങ്ങൾ പൊട്ടിയൊലിച്ചിരുന്നു. രക്തത്തിെൻറ അളവ് കുറവായിരുന്നതിനാൽ വാൽ മുറിഞ്ഞ നിലയിലായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം സംഭവ സ്ഥലത്ത് ജഡം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.