യതീംഖാന പൂർവ വിദ്യാർഥി കൂട്ടായ്മ വാർഷിക സമ്മേളനം

മലപ്പുറം: തിരൂരങ്ങാടി യതീംഖാന പൂർവ വിദ്യാർഥി കൂട്ടായ്മയുടെ വാർഷിക സമ്മേളനം സെപ്റ്റംബർ ആറിന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30 മുതൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. ബാവ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ടി. ജലീൽ മുഖ്യാതിഥിയാകും. മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ മന്ത്രി വിതരണം ചെയ്യും. യതീംഖാന മാനേജർ സി.പി. ഉമ്മർ സുല്ലമി മുഖ്യപ്രഭാഷണം നടത്തും. ഡോ. ഇ.കെ. അഹമ്മദ്കുട്ടി, സി.എച്ച്. മുഹമ്മദ്ഹാജി, അഡ്വ. പി.എം.എ. സലാം, അരിമ്പ്ര മുഹമ്മദ്, കെ.സി. അയ്യൂബ്, പി.ഒ. ഹംസ, പി.എസ്.എം.ഒ കോളജ് പ്രിൻസിപ്പൽ ഡോ. കെ. അസീസ്, പ്രഫ. സൈക്കോ മുഹമ്മദ്, ഡോ. പി.എ. അലവിക്കുട്ടി, പി.കെ. മൊയ്തീൻ സുല്ലമി തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും. യതീംഖാന ഓൾഡ് ഇൻമേറ്റ്സ് അസോസിയേഷൻ പി.വി. ഹുസൈൻ, വൈസ് പ്രസിഡൻറ് അസൈൻ, എൻ.പി. അബു, പാതാരി മുഹമ്മദ്, അബ്ദുൽ കാദർ എന്നിവർ വാർത്തസമ്മേളനത്തിൽ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.