മൂന്ന് സ്െപഷൻ ട്രെയിനുകൾക്ക് ജില്ലയിൽ സ്റ്റോപ്പില്ല മലപ്പുറം: ഓണത്തിരക്ക് പ്രമാണിച്ച് കേരളത്തിനനുവദിച്ച സ്‌പെഷല്‍ ട്രെയിനിൽ ജില്ലക്ക് അവഗണന. 15 സർവിസുകളാണ് ഓണത്തിരക്ക് കണക്കിലെടുത്ത് െറയില്‍വേ ഇത്തവണ സംസ്ഥാനത്തിന് അനുവദിച്ചത്. അതില്‍ അഞ്ചെണ്ണം മാത്രമാണ് മലബാറിലേക്കുള്ളത്. ഇൗ ട്രെയിനുകളില്‍ രണ്ടെണ്ണത്തിന് മാത്രമേ തിരൂരിൽ സ്റ്റോപ്പുള്ളൂ. എറണാകുളം--മംഗളൂരു ജങ്ഷന്‍ സ്‌പെഷല്‍ (06055), മംഗളൂരു ജങ്ഷന്‍--എറണാകുളം (065056), ചെന്നൈ സെന്‍ട്രൽ--മംഗളൂരു ജങ്ഷന്‍ (06007), മംഗളൂരു ജങ്ഷന്‍--ചെന്നൈ സെന്‍ട്രല്‍ (06008), മംഗളൂരു ജങ്ഷൻ--തമ്പരം (06028) എന്നീ ട്രെയിനുകളാണ് മലബാറിലേക്ക് അനുവദിച്ചത്. ഇതില്‍ ആദ്യ ട്രെയിനിന് എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. എറണാകുളത്ത് രണ്ടിടത്തും ബാക്കിയുള്ള ജില്ലകളില്‍ മലപ്പുറം ഒഴികെ എല്ലായിടത്തും ഓരോ സ്‌റ്റോപ്പുമുണ്ട്. ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് മലപ്പുറം ജില്ലയിലെ സ്റ്റോപ്പായ തിരൂര്‍ ഒഴിവാക്കിയാണ് സ്‌റ്റോപ്പ് നിശ്ചയിച്ചത്. തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ച രണ്ട് ട്രെയിനുകള്‍ ആഗസ്റ്റ് 31ന് പുറപ്പെടുന്ന തിരുനെല്‍വേലി -മംഗളൂരു ജങ്ഷൻ (06011) ട്രെയിനും ഇതിെൻറ മടക്ക ട്രെയിനായ മംഗളൂരു ജങ്ഷൻ--തിരുനെല്‍വേലിയുമാണ് (06011). മംഗളൂരുവിലേക്കുള്ള ട്രെയിന്‍ എറണാകുളത്തുനിന്ന് സെപ്റ്റംബര്‍ രണ്ടിന് രാത്രി 10.15ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5.10ന് മംഗളൂരുവിലെത്തും വിധമാണ് ക്രമീകരിച്ചത്. മടക്ക ട്രെയിന്‍ സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് 7.40ന് പുറപ്പെട്ട് പിറ്റേ ദിവസം പുലര്‍ച്ച 3.30ന് എറണാകുളത്തെത്തും. കേരളത്തിെൻറ വിവിധ ജില്ലകളില്‍ ജോലി ചെയ്യുന്ന ജില്ലക്കാർ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർക്കാണ് െറയില്‍വേ തീരുമാനം തിരിച്ചടിയായത്. ഒരു എ.സി ടു ടയര്‍, എ.സി ത്രീ ടയര്‍, 11 സ്ലീപ്പര്‍ ക്ലാസുകള്‍ എന്നിവയാണ് സ്‌പെഷല്‍ ട്രെയിനില്‍ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.