ഹയർ സെക്കൻഡറി തുല്യത പരീക്ഷ, മണ്ണാർക്കാട്ട്​ ഇത്തവണയും പരീക്ഷകേന്ദ്രമില്ല

മണ്ണാർക്കാട്: ഹയർ സെക്കൻഡറി തുല്യത പരീക്ഷക്ക് ഇത്തവണയും മണ്ണാർക്കാട് പരീക്ഷ കേന്ദ്രമില്ല. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പഠിതാക്കൾ പരീക്ഷ എഴുതുന്ന മേഖലയാണിത്. സംസ്ഥാന സാക്ഷരത മിഷൻ, പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷയുടെ പ്രഥമ ബാച്ചി​െൻറ രണ്ടാം വർഷ പരീക്ഷ ഒക്ടോബർ ഏഴിനാണ് തുടങ്ങുന്നത്. കോമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ആറു വീതം പരീക്ഷകളാണുള്ളത്. അക്കാദമിക് സംവിധാനം പോലെ ഹയർ സെക്കൻഡറി തുല്യത പരീക്ഷക്കും േഗ്രഡിങ് സംവിധാനത്തിലാണ് മാർക്ക്. ഡി പ്ലസിൽ കുറയാത്ത േഗ്രഡ് ലഭിച്ചാലേ യോഗ്യത നേടാൻ സാധിക്കുകയുള്ളൂ. ഒന്നാം വർഷം പരീക്ഷക്ക് മാത്രമായി മിനിമം സ്കോർ നിശ്ചയിച്ചിട്ടില്ല. എന്നാൽ വാർഷിക മൂല്യ നിർണയത്തിന് ഒന്നും രണ്ടും വർഷങ്ങളിലായി ഒരു വിഷയത്തിന് 30 ശതമാനത്തിൽ കുറയാത്ത സ്കോർ ലഭിക്കണം. നിരന്തര മൂല്യ നിർണയം, പ്രാക്ടിക്കൽ മൂല്യ നിർണയം എന്നിവക്കും മിനിമം സ്കോർ നിശ്ചയിച്ചിട്ടില്ല. രണ്ടാം വർഷം മിനിമം മാർക്ക് നേടാൻ കഴിയാത്തവർക്ക് മാർക്ക് മെച്ചപ്പെടുത്താനും ഒന്നാം വർഷ പരീക്ഷക്ക് ഏതെങ്കിലും മൂന്ന് പരീക്ഷ വരെ എഴുതാൻ കഴിയാത്തവർക്കും നടത്തുന്ന പരീക്ഷക്ക് വൻ തുകയാണ് ഫീസായി അടക്കേണ്ടത്. ഒരു വിഷയത്തിന് 500 രൂപ പരീക്ഷ ഫീസും മാർക്ക് ലിസ്റ്റിന് 100 രൂപയും അടക്കണം. ഇങ്ങനെ മൂന്ന് വിഷയം വരെ പരീക്ഷ എഴുതുന്നവർ വൻ തുക അടക്കേണ്ട ഗതികേടിലാണ്. ഈ പരീക്ഷയാവട്ടെ സെപ്റ്റംബർ 22 മുതൽ 24 വരെയാണ്. ഇതിനാവട്ടെ ജില്ലയിൽ പി.എം.ജി പാലക്കാട്, ജി.എച്ച്.എസ്.എസ് ഒറ്റപ്പാലം ഈസ്റ്റ് എന്നീ രണ്ട് പരീക്ഷ കേന്ദ്രങ്ങൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിൽ ഒന്നാം വർഷം, രണ്ടാം വർഷങ്ങളിലായി അഞ്ഞൂറോളം പഠിതാക്കളാണുള്ളത്. ഇവർ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതണം. അട്ടപ്പാടിയിലെ അഗളി ജി.എച്ച്.എസ്.എസ് അടക്കം ജില്ലയിൽ പത്ത് പരീക്ഷ കേന്ദ്രങ്ങളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.