ശമ്പളം മുടങ്ങിയ ​െറസിഡൻറ് ഡോക്ടർമാർ പ്രതിഷേധിച്ചു

മഞ്ചേരി: ഒാണവും പെരുന്നാളുമായിട്ടും ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ െറസിഡൻറ് ഡോക്ടർമാർ പ്രിൻസിപ്പൽ ഒാഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മെഡിക്കൽ കോളജിലെ 100ൽ പരം ജൂനിയർ ഡോക്ടർമാരാണ് ശമ്പളം ലഭിക്കാതെ വലഞ്ഞത്. സമരത്തെത്തുടർന്ന് ജൂലൈയിലെ ശമ്പളം ബുധനാഴ്ച വൈകുന്നേരത്തോടെ നൽകി. െറസിഡൻറ് ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഡോ. ഹാരിസ്, വൈസ് പ്രസിഡൻറ് ഡോ. അബ്ദുൽ റസാഖ്, ഡോ. ദീപു എന്നിവർ നേതൃത്വം നൽകി. ശമ്പളം ലഭ്യമാക്കാൻ നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ഇൻചാർജ് അറിയിച്ചു. മെഡിക്കൽ കോളജിൽ ഒ.പി, അത്യാഹിത വിഭാഗം എന്നിവ നടന്നുപോകുന്നത് ജൂനിയർ ഡോക്ടർമാരുടെ സേവനത്തിലാണ്. നേരത്തേ െറസിഡൻറ് ഡോക്ടർമാരെ കിട്ടാൻ പലതവണ അഭിമുഖം വെച്ചിട്ടും ഡോക്ടർമാർ സേവനത്തിന് തയാറായിരുന്നില്ല. തയാറായി വന്നവർക്ക് സമയത്തിന് ശമ്പളം ലഭിച്ചില്ലെങ്കിൽ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. വിഷയം സർക്കാറി​െൻറ ശ്രദ്ധയിൽ കൊണ്ടുവരാനാണ് സമരമെന്നും തീരുമാനം വന്നില്ലെങ്കിൽ സെപ്റ്റംബർ രണ്ടിനും സമരം നടത്തുമെന്നും ഡോക്ടർമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.