ജാമിഅ ജൂനിയര്‍ കോളജ് അധ്യാപക ശില്‍പശാല സമാപിച്ചു

പട്ടിക്കാട്: ജാമിഅ ജൂനിയര്‍ കോളജുകളിലെ അധ്യാപകർക്കായി സംഘടിപ്പിച്ച 'തഅ്‌ലീം -2017' അധ്യാപക ശില്‍പശാല സമാപിച്ചു. കേരള, തമിഴ്‌നാട്, കര്‍ണാടക, സംസ്ഥാനങ്ങളിലായി ജാമിഅ നൂരിയ്യയോട് അഫിലിയേറ്റ് ചെയ്ത 60 സ്ഥാപനങ്ങളില്‍ നിന്നുള്ള മുന്നൂറോളം അധ്യാപകര്‍ പങ്കെടുത്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പുത്തനഴി മൊയ്തീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. ഹാശിറലി ശിഹാബ് തങ്ങള്‍, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, ഹംസ ഫൈസി അല്‍ ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി, അസീസ് ഫൈസി അരിപ്ര, അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, മന്‍സൂര്‍ ഹുദവി, ഹംസ റഹ്മാനി, ടി.എച്ച്. ദാരിമി, ഉസ്മാന്‍ ഫൈസി എറിയാട്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഡോ. അബ്ദുറഹ്മാന്‍ ഫൈസി മുല്ലപ്പള്ളി, കെ.എം. ഫിറോസ്ഖാന്‍ എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.