പൊന്നാനി മാതൃ^ശിശു ആശുപത്രിയിലെ ഒ-.പി വിഭാഗത്തിൽ പരിശോധന ആരംഭിച്ചു; ഏഴുഡോക്ടർമാർ ചാർജെടുത്തു

പൊന്നാനി മാതൃ-ശിശു ആശുപത്രിയിലെ ഒ-.പി വിഭാഗത്തിൽ പരിശോധന ആരംഭിച്ചു; ഏഴുഡോക്ടർമാർ ചാർജെടുത്തു പൊന്നാനി: പൊന്നാനി മാതൃ-ശിശു ആശുപത്രിയിൽ ഒ.പി വിഭാഗം പ്രവർത്തനം തുടങ്ങി. കഴിഞ്ഞദിവസം ആരോഗ്യമന്ത്രി കെ-.കെ. ശൈലജ ഉദ്ഘാടനം ചെയ്ത ഒ.പി വിഭാഗമാണ് പ്രവർത്തനമാരംഭിച്ചത്. ഏറെ സൗകര്യങ്ങൾ ഒരുക്കിയാണ് ഒ.പി പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച നൂറോളം രോഗികളാണ് എത്തിയത്. കഴിഞ്ഞ മൂന്നുദിവസമായി ഭിന്നശേഷിക്കാരുടെ ക്യാമ്പ് നടന്നതിനാൽ ഒ.പി പ്രവർത്തനം മന്ദഗതിയിലായിരുന്നു. നിലവിൽ അഞ്ച് ഡോക്ടർമാർ ഒ.പിയിൽ പരിശോധനക്കുണ്ട്. രണ്ട് ഗൈനക്കോളജി ഡോക്ടർമാർ, ഒരു പീഡിയാട്രിക്, രണ്ട് അസി. സർജൻമാർ എന്നിവരാണ് ഒ.പിയിൽ സേവനമനുഷ്ഠിക്കുന്നത്. ഒരു ഗൈനക്കോളജി ഡോക്ടർ, ഒരു അസി. സർജൻ എന്നിവർകൂടി ചാർജെടുക്കും. കൂടാതെ പൊന്നാനി താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും ഉടൻ മാതൃ-ശിശു ആശുപത്രിയിൽ ചാർജെടുക്കും. 85 പുതിയ തസ്തികളാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതിൽ 26 ഡോക്ടർമാരെ പുതുതായി പി-.എസ്.സി വഴി നിയമിക്കും. ജനുവരിയോടെ മാതൃ-ശിശു ആശുപത്രി പൂർണമായും പ്രവർത്തന സജ്ജമാക്കുന്നതിനാണ് സ്ഥലം എം.എൽ.എ -കൂടിയായ സ്പീക്കർ പി. ശ്രീരാമകൃഷ്ണ​െൻറ നേതൃത്വത്തിൽ ശ്രമിക്കുന്നത്. എം.ഇ.എസ് കോളജിലേക്ക് മാർച്ച് പൊന്നാനി-: പൊന്നാനി എം.ഇ.എസ് കോളജിലെ മത്സ്യത്തൊഴിലാളി വിദ്യാർഥികളുടെ ലപ്സം ഗ്രാൻറ് വൈകുന്നതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു മത്സ്യത്തൊഴിലാളി ഏരിയ കമ്മിറ്റി മാർച്ച് നടത്തി. മാർച്ച് കോളജിന് മുന്നിൽ പൊലീസ് തടഞ്ഞു. ഏറെനേരം പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. തുടർന്ന് നടന്ന ധർണ സി.പി.എം പൊന്നാനി ഏരിയ കമ്മിറ്റി അംഗം അഡ്വ. പി.കെ. ഖലീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി-. കോയ അധ്യക്ഷത വഹിച്ചു. കെ.എ. റഹീം, ബാബു പൂളക്കൽ, സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.