ഉദാരമതികളുടെ സഹായം കാത്ത് രമേശൻ

വെളിയങ്കോട്: ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു. 42കാരനായ വെളിയങ്കോട് മുളമുക്ക് ആലിൻചുവട് സ്വദേശി കളത്തിൽ രമേശനാണ് സഹായം തേടുന്നത്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയ കുടുംബത്തി​െൻറ ഏക ആശ്രയമായിരുന്നു ബസ് കണ്ടക്ടറായിരുന്ന രമേശൻ. വൃക്കകൾ തകരാറിലായതിനെത്തുടർന്ന് ജോലിക്ക് പോകാനാവാതെ ദുരിത ജീവിതവുമായി തള്ളിനീക്കുകയാണ് ഈ കുടുംബം. ഭാര്യ നടത്തുന്ന ചെറിയ ഒരു കടയുടെ വരുമാനമാണ് പട്ടിണിയിൽ നിന്ന് രക്ഷകനാവുന്നത്. വൃക്ക മാറ്റിവെക്കാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നെങ്കിലും നിലവിലെ ചികിത്സ ചെലവുമൂലം ഭീമമായ സംഖ്യയുടെ ബാധ്യതയുണ്ട് ഈ കുടുംബത്തിന്. ഇതേത്തുടർന്ന് വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് അംഗം കെ.പി. ചന്ദ്രൻ കൺവീനറും വിനയൻ (ചൈതന്യ) ചെയർമാനും പി.പി. മുഹമ്മദ് അബ്ദുറഹിമാൻ ട്രഷററുമായ 'കളത്തിൽ രമേശൻ ചികിത്സ സഹായ സമിതി'ക്ക് രൂപം നൽകി. സമിതിയുടെ പേരിൽ മാറഞ്ചേരി എം.ഡി.സി. ബാങ്കിൽ ജോയൻറ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ 090101201020012 ഐ.എഫ്.എസ്.സി. IBKL0209M01. photo: tir mp12 ചികിത്സ സഹായം തേടുന്ന രമേശൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.