നിളയിൽ തീർഥാടകത്തോണി ഇറങ്ങിയിട്ട് ഒരു വർഷം

തിരുനാവായ: ഡി.ടി.പി.സി.യുടെ തീർഥാടകത്തോണി നിളയിലിറങ്ങിയിട്ട് ഒരു വർഷം. നാവാമുകുന്ദ ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾ നിളയുടെ വടക്കെ കരയിൽനിന്ന് തെക്കെ കരയിൽ സ്ഥിതി ചെയ്യുന്ന ബ്രഹ്മ-ശിവ ക്ഷേത്രങ്ങൾ നോക്കി തൊഴുകയും അവിടെയെത്തുന്നവർ വടക്കെ കരയിലെ നാവാമുകുന്ദ ക്ഷേത്രം നോക്കി തൊഴുകയും ചെയ്യുന്ന പതിവാണ് മുമ്പുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് വിശ്വാസികൾക്ക് അക്കരയിക്കരെ നേരിട്ടു ചെന്ന് ദർശനം നടത്താൻ സൗകര്യം വേണമെന്ന ആവശ്യമുയർന്നത്. തുടർന്ന് കഴിഞ്ഞ ഓണക്കാലത്താണ് പ്രമുഖ മുങ്ങൽ വിദഗ്ധനും പൊതുപ്രവർത്തകനുമായ പാറലകത്ത് യാഹുട്ടിയുടെ നേതൃത്വത്തിൽ ഡി.ടി.പി.സി. നിളയിൽ തോണിയിറക്കിയത്. തീർഥാടകർക്കു പുറമെ ഒഴിവു സമയങ്ങളിൽ നിളയിലെ ജലപ്പരപ്പിൽ കറങ്ങാൻ വിനോദ സഞ്ചാരികളും തീർഥാടകത്തോണി ഉപയോഗിക്കുന്നുണ്ട്. സർവോദയ മേളയുടെ ശാന്തിയാത്ര കടന്നു വരുന്നതും ഈ തോണിയിൽ തന്നെ. ഒരു വർഷത്തെ യാത്ര സുരക്ഷിതവും വിജയകരവുമായതിനാൽ അടുത്ത വർഷത്തേക്കുകൂടി യാത്രാനുമതി നീട്ടിക്കൊടുത്തിരിക്കയാണ്. ഗുണമേന്മയുള്ള പൊതുവിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പുവരുത്തണം -കെ.പി.എസ്.എം.എ തിരൂർ: ഗുണമേന്മയുള്ള പൊതുവിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പു വരുത്തി എയ്ഡഡ് വിദ്യാലയങ്ങൾ സംരക്ഷിക്കണമെന്ന് കേരള പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ തിരൂർ ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. 2016--17 വർഷം മുതൽ നിയമിതരായ മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകുക, വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന മെയിൻറനൻസ് കുടിശ്ശിക ഉടൻ വിതരണം ചെയ്യുക. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് സ്കൂളുകളുടെ ഘടന മാറ്റം നടപ്പിൽ വരുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സെപ്റ്റംബർ 19ന് മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പരിപാടികൾക്ക് രൂപം നൽകി. സംസ്ഥാന സെക്രട്ടറി നാസർ എടരിക്കോട് ഉദ്ഘാടനം ചെയ്തു. അബ്ദുല്ലത്തീഫ് മൂപ്പൻ അധ്യക്ഷത വഹിച്ചു. സഹീദ് ഗുരുക്കൾ, ഇസ്ഹാഖ് കാരാട്ട്, ഡോ. സുകുമാരൻ, ആനന്ദ്, രാജേഷ്, ശുക്കൂർ, മുജീബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.