സ്പിന്നിങ്​ മില്ലുകൾക്ക് അയ്യങ്കാളി ജയന്തി അവധിയില്ല; പ്രതിഷേധവുമായി ജീവനക്കാർ

മലപ്പുറം: സഹകരണ സ്പിന്നിങ് മില്ലുകൾക്ക് അയ്യങ്കാളി ജയന്തി അവധി നിഷേധിച്ചതായി പരാതി. കൊല്ലം, തൃശൂർ, ആലപ്പുഴ, കണ്ണൂർ, മലപ്പുറം, കോട്ടയം പ്രിയദർശിനി, മാളയിലുള്ള കരുണാകരൻ സ്മാരക മിൽ, കുറ്റിപ്പുറം മാൽകോടെക്സ് തുടങ്ങിയ സഹകരണ മില്ലുകളിലെ 3500ഓളം ജീവനക്കാർക്കാണ് അവധി നിഷേധിച്ചത്. അവധി പ്രഖ്യാപിക്കേണ്ട സ്ഥാപനങ്ങളുടെ രജിസ്ട്രാറായ ഹാൻറ്ലൂമിനും സഹകരണ സ്പിന്നിങ് മില്ലുകളുടെ അപെക്സ് ബോഡിയായ ടെക്സ്ഫെഡ് ഓഫിസിനും തിങ്കളാഴ്ച അവധിയാണ്. മില്ലുകളിൽ ചീഫ് എക്സിക്യൂട്ടീവുമാരായ എം.ഡിമാരും ഭൂരിപക്ഷം തിങ്കളാഴ്ച അവധിയിലാണ്. മില്ലുകൾക്ക് അവധി നൽകാത്തത് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായി. അവധി നൽകണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂനിയനുകൾ മാനേജ്മ​െൻറിനെ സമീപിച്ചിരുന്നു. അവധി അനുവദിച്ചുള്ള ഉത്തരവ് വന്നാൽ തിങ്കളാഴ്ച േജാലി ചെയ്തതിന് ഇരട്ടി വേതനം നൽകാമെന്ന മറുപടിയാണ് അധികൃതരിൽനിന്ന് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.