ന്യായാധിപ സമിതിയിൽ ട്രാൻസ്​ജെൻഡർ; ചരിത്രമായി റിയ

മഞ്ചേരി: സംസ്ഥാനത്താദ്യമായി ന്യായാധിപ സമിതിയിൽ ട്രാൻസ്ജെൻഡർ അംഗമായി. മലപ്പുറം ജില്ല ലീഗൽ സർവിസ് അതോറിറ്റി മഞ്ചേരി ജില്ല കോടതിയിൽ തിങ്കളാഴ്ച നടത്തിയ മെഗാ അദാലത്തിൽ സിറ്റിങ് ജഡ്ജിമാരുടെ പാനലിലാണ് ട്രാൻസ്ജെൻഡറായ റിയ എത്തിയത്. ഫാഷൻ ഡിസൈനർ കൂടിയായ റിയ കോഴിക്കോട് സ്വദേശിയാണ്. മെഗാ അദാലത്തിൽ വാഹനാപകടക്കേസുകൾ കൈകാര്യം ചെയ്യുന്ന ബൂത്തിലെ ജഡ്ജിങ് പാനലിൽ ഇരുന്നാണ് പരാതികൾ കേട്ടത്. പാരാലീഗൽ വളൻറിയറായ റിയക്ക് പരിശീലനം നൽകിയത് പെരിന്തൽമണ്ണയിലെ സന്നദ്ധ സംഘടനയാണ്. ഒരു വർഷമായി ജില്ല ലീഗൽ സർവിസ് അതോറിറ്റിക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്. ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ രാജൻ തട്ടിലാണ് റിയയെ ജഡ്ജിങ് പാനലിൽ എത്തിക്കാൻ മുൻകൈയെടുത്തത്. ജില്ലയിലെ മറ്റ് താലൂക്കുകളിലും ട്രാൻസ്ജെൻഡറുകളെ ന്യായാധിപ സമിതിയിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് ലീഗൽ സർവിസ് അതോറിറ്റി അറിയിച്ചു. 306 കേസുകള്‍ തീര്‍പ്പായി മഞ്ചേരി: ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ ലോക് അദാലത്തില്‍ 306 കേസുകള്‍ തീര്‍പ്പായി. മധ്യസ്ഥശ്രമത്തിലൂടെ 65 കേസുകള്‍ക്കും പരിഹാരമായി. 179 വാഹനാപകടക്കേസുകളിലായി 3.06 കോടി രൂപ നഷ്ടപരിഹാരം നൽകാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിർദേശം നല്‍കി. ക്രിമിനൽ കേസുകള്‍ 43ഉം ബാങ്കുമായി ബന്ധപ്പെട്ട 31ഉം വിവാഹസംബന്ധമായ 35ഉം പരാതികൾ പരിഹരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.