വിദേശമദ്യവുമായി നാലുപേർ അറസ്​റ്റിൽ

കൂറ്റനാട്: വിദേശമദ്യവുമായി നാലുപേരെ എക്സൈസ് സംഘം പിടികൂടി. നമ്പത്ത് ഗോപകുമാർ, കാഞ്ഞുംപുരയിടത്തിൽ അനി, കുന്നുംപുറത്ത് റഫീഖ്, കുളപ്പുറത്ത് ഷാജി എന്നിവരെയാണ് പിടികൂടിയത്. ഇതിൽ അനി, ഷാജി എന്നിവരെ റിമാൻഡ് ചെയ്തു. പുരസ്കാര വിതരണം ആനക്കര: പന്നിയൂർ ക്ഷേത്ര സേവനസമിതി ഏർപ്പെടുത്തിയ പ്രഥമ പന്നിയൂർ വരാഹമൂർത്തി പ്രതിഭ പുരസ്കാരങ്ങൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ചടങ്ങിൽ സാമൂതിരി രാജയുടെ ലീഗൽ അഡ്വൈസർ അഡ്വ. ഗോവിന്ദ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. സാമൂതിരി രാജയുടെ പേഴ്സനൽ സെക്രട്ടറി ടി.ആർ. രാമവർമ, ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ ആർ.എസ്. രാജേഷ്, സേവന സമിതി പ്രസിഡൻറ് യു.പി. ശ്രീധരൻ, പ്രസിഡൻറ് പി. ബാലൻ, സി.കെ. ശശി, പ്രസാദ് പന്നിയൂർ, യു.പി. ഹരിനന്ദനൻ, പി.കെ. ഗോപി, വിജയൻ, കെ. വാസുദേവൻ, ഡോ. കിഷോർ, ഡോ. ശ്രീജ സുനിൽ എന്നിവർ സംസാരിച്ചു. (പന്നിയൂർ പ്രതിഭ) പന്നിയൂർ ക്ഷേത്ര സേവനസമിതി പ്രതിഭ പുരസ്കാരങ്ങൾ അഡ്വ. ഗോവിന്ദ് ചന്ദ്രശേഖർ വിതരണം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.