കരിങ്കൽ ക്വാറിയുടെ അരിക് ഭിത്തി തകർന്ന്​ വെള്ളം കുത്തിയൊലിച്ചു

ഉരുൾപൊട്ടലെന്ന് ഭയപ്പെട്ട് ജനം പട്ടാമ്പി: ശങ്കരമംഗലത്ത്‌ കരിങ്കൽ ക്വാറിയുടെ അരിക് ഭിത്തി തകർന്ന് ജനവാസകേന്ദ്രത്തിലേക്ക് വെള്ളം കുത്തിയൊലിച്ചത് ഭീതി പടർത്തി. വെള്ളവും കരിങ്കല്ലുകളും പരന്നൊഴുകിയതോടെ ഉരുൾപൊട്ടിയെന്ന പ്രചാരണം വ്യാപിച്ചു. ആശങ്കയിലായ ജനം വീട് വിട്ടു പുറത്തിറങ്ങി. കുത്തൊഴുക്കിൽ ചോലയിൽ ഗോപാലൻ പടി റോഡ് തകർന്നു. ചോലയിൽ മുണ്ടിയുടെ വീട്ടുകിണർ കല്ലും ചളിവെള്ളവും നിറഞ്ഞു തൂർന്നു. ആറോളം വീടുകളിൽ വെള്ളം കയറിയതോടെ വീട്ടുകാർ വീട് വിട്ടിറങ്ങി. വീട്ടുപകരണങ്ങളും മോട്ടോറുകളും നശിച്ചു. ഉച്ചയോടെ കൗൺസിലർ സി.എ. റാസിയുടെ നേതൃത്വത്തിൽ ചാലു കീറിയാണ് വെള്ളത്തി​െൻറ ഒഴുക്ക് നിയന്ത്രിച്ചത്. നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടിയും കൗൺസിലർ കെ.വി.എ. ജബ്ബാറും സ്ഥലത്തെത്തി. ഡെപ്യൂട്ടി തഹസിൽദാർ ശ്രീജിത്തും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി. തിങ്കളാഴ്ച രാവിലെയുണ്ടായ കനത്ത മഴയാണ് നാശം വിതച്ചത്. ഉണ്ണിഭ്രാന്തൻ കാവിനടുത്തുള്ള കുന്നിന്മുകളിലെ കരിങ്കൽ ക്വാറിയിൽ വെള്ളം കെട്ടിനിർത്തിയിരുന്നു. ഇതി​െൻറ ഭിത്തിയാണ് തകർന്നത്. ഉരുൾപൊട്ടിയെന്ന വിവരത്തെത്തുടർന്ന് ഷൊർണൂരിൽനിന്ന് അഗ്നിശമന സേനയും പട്ടാമ്പി പൊലീസുമെത്തി. കൊപ്പം പഞ്ചായത്തി​െൻറയും പട്ടാമ്പി നഗരസഭയുടെയും അതിർത്തി പ്രദേശത്ത് അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നതിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. എന്നാൽ, അധികൃതരിൽനിന്ന് നടപടിയൊന്നുമുണ്ടാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.