മക​െൻറ കുടുംബം ഇനി ഒാർമ; ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ ഗംഗാധരനും കുടംബവും

മക​െൻറ കുടുംബം ഇനി ഒാർമ; ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ ഗംഗാധരനും കുടുംബവും കാളികാവ്: മക​െൻറയും പേരമക്കളുടേയും വേര്‍പാടില്‍ ഉള്ളുരുകി കഴിയുന്ന പൂങ്ങോട് ചേരങ്കോട് കോളനിയിലെ കാരമല ഗംഗാധരന് സ്വന്തമായി ചോര്‍ന്നൊലിക്കാത്ത വീട് ഇപ്പോഴും സ്വപ്‌നം. ഈ കൂരയിലാണ് കഴിഞ്ഞദിവസം ഗുരുവായൂരില്‍ കൂട്ട ആത്ഹത്യ ചെയത സുനില്‍കുമാര്‍ പിതാവ് ഗംഗാധരനും ഭാര്യ സുജാതക്കും രണ്ട് മക്കള്‍ക്കുമൊപ്പം നേരത്തെ കഴിഞ്ഞിരുന്നത്. വീട്ടിലെ പ്രയാസം കാരണം സുനില്‍ മാനത്തുമംഗലത്തെ തോട്ടത്തിലെ റാട്ടപ്പുരയിലേക്ക് താമസം മാറ്റുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കരുളായിയില്‍നിന്നാണ് മിച്ചഭൂമിയായി ലഭിച്ച ചേരങ്കോട്ടിലെ അഞ്ച് സ​െൻറ് സ്ഥലത്തേക്ക് ഭാര്യ തങ്കമ്മക്കും മക്കള്‍ക്കുമൊപ്പം ഗംഗാധരനെത്തിയത്. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന ഗംഗാധരന് വീട് വെക്കാന്‍ പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പലരതവണ അധികൃതരുടെ മുമ്പില്‍ കെഞ്ചി. പക്ഷേ, ഫലമുണ്ടായില്ല. ഒ.ബി.സി വിഭാഗത്തിലായതിനാല്‍ പ്രത്യേക പരിഗണനയും ലഭിച്ചില്ല. സമ്പൂര്‍ണ വൈദ്യുതീകൃതമായെങ്കിലും ഈ വീട്ടില്‍ ഇനിയും വൈദ്യുതി വെളിച്ചമെത്തിയിട്ടില്ല. തൊട്ടുമുകളിലൂടെ വൈദ്യുതി ലൈന്‍ കടന്നുപോയിട്ടും കണക്ഷന് തടസ്സം വീടി​െൻറ അവസ്ഥ തന്നെ. കഴിഞ്ഞദിവസം പേരമകൻ ആകാശി​െൻറ മൃതദേഹം വീടിനോട് ചേര്‍ന്നാണ് അടക്കം ചെയ്തത്. അമലി​െൻറ മൃതദേഹം അടക്കം ചെയ്യാന്‍ മാര്‍ഗമില്ലാതെ വീടിനായി കെട്ടിയ തറ പൊളിക്കുകയായിരുന്നു. കോളനി പരിസരത്തൊന്നും പൊതുശ്മശാനമില്ല. കുടിവെള്ളത്തിനും സംവിധാനമില്ല. സ്ഥലം എം.എൽ.എ എ.പി അനില്‍കുമാര്‍ കഴിഞ്ഞദിവസം കോളനി സന്ദര്‍ശിച്ചു. സുനിലി​െൻറ പിതാവ് ഗംഗാധരനും മാതാവ് തങ്കമ്മയും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.